സവിശേഷ കഴിവുള്ള ഉള്ളവർ മനുഷ്യർ മാത്രമാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ആ ധാരണകളെ അപ്പാടെ മാറ്റി മറിക്കുന്ന ഒരു പഠനവുമായി എത്തിയിരിക്കുകയാണ് ട്യൂബിംഗൻ സർവകലാശാലയുടെ പുതിയ പഠനം. (Crows have that special ability of humans, science world with evidence)
മനുഷ്യനെ പോലെ തന്നെ ചില ആവര്‍ത്തന കാര്യങ്ങള്‍ കാക്കകള്‍ക്കും തിരിച്ചറിയാന്‍ കഴിയുമെന്നാണ് സർവകലാശാലയുടെ പുതിയ പഠനം പറയുന്നത്. യാതൊരു മുന്‍ പരിശീലനവും ഇല്ലാതെ തന്നെ കാക്കകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നത് അത്ഭുതകരമാണ്.
കാക്കകള്‍ക്ക് ഒരു മൂന്ന് വയസുള്ള മനുഷ്യക്കുട്ടിയുടെ അത്രയും ബുദ്ധിയുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മനുഷ്യർ, കുരങ്ങുകൾ, എന്നിവയുൾപ്പെടെയുള്ള ഏറ്റവും വികസിത ബുദ്ധിയുള്ള സസ്തനി വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന പ്രൈമേറ്റുകള്‍ എന്ന വിഭാഗത്തിലെ ജീവികൾ ചെയ്യുന്ന പല കാര്യങ്ങളും കാക്കയ്ക്ക് സാധ്യമാണ് എന്നാണു പഠനത്തിൽ പറയുന്നത്.
പ്രൈമേറ്റുകളെ പോലെ ഇവയ്ക്ക് സാമ്യതകള്‍ മനസിലാക്കാനും നിയന്ത്രിതമായി വ്യായാമം ചെയ്യാനുള്ള കഴിവുമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം തന്നെ ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചാല്‍ മനസിലാക്കാനുള്ള കഴിവ് മനുഷ്യർ നേടുന്നതുപോലെ കാക്കയ്ക്കും കഴിയും.
സീക്വൻസുകളുടെ അടിസ്ഥാന ആവർത്തന ഘടന വേർതിരിച്ചെടുക്കാൻ കഴിയുന്നുവെന്ന് ഗവേഷകയുമായ ഡയാന ലിയാവോ പറയുന്നു. ഇത് പക്ഷികളെ മനുഷ്യരുമായി സാമ്യമുള്ളതാക്കുന്നു, അവർക്ക് കുറച്ച് അനുഭവസമ്പത്ത് ഉപയോഗിച്ച് അധിക പാറ്റേണുകൾ ചെയ്യാൻ കഴിയുമെന്നും ലിയാവോ പറയുന്നു.