ഞാനുണ്ട്, ഈ ജീവിതത്തിലും വരും ജീവിതങ്ങളിലും…എട്ടുവർഷം നീണ്ട ഡേറ്റിംഗ്; രണ്ട് കുട്ടികൾ; പിരിയേണ്ടി വന്നാൽ ലക്ഷങ്ങൾ നൽകുമെന്ന് കരാർ
ഫുഡ്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. സ്പാനിഷ് മോഡൽ ജോർജിന റോഡ്രിഗസാണ് വധു. ജോർജിന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എട്ടുവർഷം നീണ്ട ഡേറ്റിങ്ങിനൊടുവിലാണ് വിവാഹനിശ്ചയം. വിരലിൽ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാർത്ത ജോർജിന ലോകത്തെ അറിയിച്ചത്. 40 കാരനായ റൊണാൾഡോയ്ക്കും ജോർജിനയ്ക്കും രണ്ട് പെൺമക്കളുണ്ട്.
റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്ത് സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ബന്ധം വളരെവേഗം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വഴി മാറി. 2017ലെ ഫിഫ ഫുട്ബോൾ പുരസ്‌കാര വേദിയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്.
വിവാഹത്തിനു മുൻപേ തന്നെ ഇരുവരും തമ്മിൽ വേർപിരിഞ്ഞാൽ നഷ്ടപരിഹാരം ഏതുതരത്തിൽ വേണമെന്നതിനെ കുറിച്ചുള്ള കരാറുകൾ രൂപീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. 2023ലായിരുന്നു അത്.
ഇതനുസരിച്ച് ഏകദേശം 89 ലക്ഷം രൂപ പ്രതിമാസം ജോർജിനയ്ക്കു ക്രിസ്‌റ്റ്യാനോ നൽകും. ബന്ധം വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് ധാരണ. കുട്ടികളുമായി ബന്ധം തുടരാൻ അനുവദിക്കുമെന്നും കരാറിൽ പറയുന്നു. അതേസമയം, വിവാഹത്തെ കുറിച്ച് റൊണാൾഡോ സ്ഥീരികരണമൊന്നും നടത്തിയിട്ടില്ല.
റൊണാൾഡോ വിവാഹ അഭ്യർത്ഥന നടത്തിയെന്നും താൻ അത് സ്വീകരിച്ചെന്നും ആണ് ജോർജിന ഇൻസ്റ്റയിൽ കുറിച്ചത്. വജ്രമോതിരം വിരലിൽ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോ പങ്കുവച്ചാണ് ജോർജിനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്.
എന്നാൽ എവിടെ വെച്ചാകും വിവാഹമെന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 8 വർഷമായി ഇരുവരും പ്രണയത്തിലാണ്.
40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളാണ് ഉള്ളത്. 2010ൽ റൊണാൾഡോയുടെ മുൻബന്ധത്തിലുണ്ടായ പതിനഞ്ചുകാരനായ ക്രിസ്റ്റ്യാനൊ ജൂനിയർ ആണ് ഏറ്റവും ആദ്യത്തെ മകൻ.
തുടർന്ന് 2017ൽ വാടക ഗർഭപാത്രത്തിലൂടെ ജനിച്ച ഇവ മരിയ ഡോ സാൻറോസ്, മറ്റിയോ റൊണാൾഡോ, 2017ൽ ജോർജീനയുമായുള്ള ബന്ധത്തിൽ ജനിച്ച അലാന മാർട്ടീന, 2022ൽ ജനിച്ച ബെല്ല എസ്മെറാൾഡ എന്നിവരാണ് ഇവരുടെ അഞ്ച് മക്കൾ.
2022ൽ ബെല്ലയ്ക്കൊപ്പം ജനിച്ച എയ്ഞ്ചൽ പ്രസവത്തിൽ തന്നെ മരിച്ചിരുന്നു. റൊണാൾഡോയുടെ മുൻ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയർ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോർജിന തന്നെയാണ്.
അതേസമയം ക്രിസ്റ്റ്യാനൊ റൊണാൾഡോ ജൂനിയറിൻറെ അമ്മ ആരാണെന്ന കാര്യം റൊണാൾഡോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
കാത്തിരിപ്പിന് അവസാനം: സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ: ചരിത്രമായി സബ്സ്ക്രൈബെഴ്സിന്റെ എണ്ണം
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ
സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുകയാണ്.Football legend Cristiano Ronaldo with his own YouTube channel
“കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചതിനു പിന്നാലെ വൻ കുതിപ്പാണ് സബ്സ്ക്രൈബെഴ്സിന്റെ എണ്ണത്തിൽ ഉണ്ടായത്.
യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ സബ്സ്ക്രൈബ് ചെയ്തത് ലക്ഷക്കണക്കിനു പേരാണ്. ഇന്നലെ വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം 40 ലക്ഷം പിന്നിട്ടു.
തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നു താരം കുറിച്ചതോടെ ആരാധകർ ആവേശത്തിലാണ്.
ENGLISH SUMMARY:
Football legend Cristiano Ronaldo is set to marry Spanish model Georgina Rodríguez. After eight years together, Georgina shared the happy news with a diamond ring photo on Instagram.









