സ്പോർട്സ് ഡസ്ക്ക്: യുവേഫ യൂറോകപ്പ് യോഗ്യത മത്സരത്തിലായിരുന്നു ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരാക്രമം. സ്ലൊവാക്യയ്ക്കെതിരെയായിരുന്നു പോര്‍ച്ചുഗലിന്റെ മത്സരം. മത്സരത്തിനിടെ പോർച്ചുഗലിന്റെ അഭിമാന താരം കൂടിയായ ക്രിസ്റ്റ്യാനോ നടത്തിയ ചില നീക്കങ്ങൾ ആരാധകർക്ക് ഇഷ്ട്ടപ്പെട്ടില്ല.മത്സരത്തിന്റെ 43ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടി. തുടർന്ന് മത്സരത്തിന്റെ 62ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയില്‍ നിന്നും പന്ത് സ്വീകരിച്ച റൊണാള്‍ഡോ ഗോളടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.രണ്ടാം വട്ടവും ബോളുമായി നീങ്ങിയ ക്രിസ്റ്റ്യാനയുടെ നീക്കം തടയാന്‍ ശ്രമിച്ച സ്ലൊവാക്യന്‍ താരം മാര്‍ട്ടിന്‍ ഡുബ്രാവ്ക്കോ മുന്നോട് വന്നു. പക്ഷെ ക്രിസ്റ്റ്യാനോ ബൂട്ട് കൊണ്ട് മാർട്ടിന്റെ മുഖത്ത് ചവിട്ടാനാണ് ശ്രമിച്ചത്. ഈ ഫൗളിന് ചുവപ്പ് കാര്‍ഡിനുള്ള സാധ്യത ഉണ്ടോയെന്ന് പരിശോധിക്കാന്‍ വാര്‍ നോക്കിയെങ്കിലും റഫറി മഞ്ഞകാര്‍ഡ് നല്‍കുകയായിരുന്നു.
എന്നാല്‍ റഫറിയുടെ തീരുമാനത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. കളിയ്ക്ക് ശേഷം ട്വിറ്ററിലൂടെ ആരാധകര്‍ ക്രിസ്റ്റ്യാനോയ്ക്കെതിരെ രംഗത്ത് എത്തി. റൊണാള്‍ഡോയെ മത്സരത്തില്‍ നിന്നും പുറത്താകണമെന്നായിരുന്നു ആരാധകര്‍ ട്വീറ്റ് ചെയ്തു.
മത്സരത്തിൽ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൾ തോൽപ്പിച്ചു.തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരാനും തൊട്ടുപുറകിലുള്ള സ്ലൊവാക്യയേക്കാള്‍ അഞ്ച് പോയിന്റ് മുന്നേറാനും പോര്‍ച്ചുഗലിന് കഴിഞ്ഞു.മഞ്ഞ കാർഡ് ലഭിച്ച റൊണാള്‍ഡോക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. ഇത് ടീമിന് വലിയ തിരിച്ചടിയാവും നല്‍കുക. സെപ്റ്റംബര്‍ 12 ന് ലെക്‌സന്‍ബര്‍ഗുമായാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.