web analytics

ലൈംഗികമല്ല, സ്ത്രീകൾക്കെതിരെ കൂടുന്നത് വാചിക അതിക്രമങ്ങൾ; ദിവസവും ഒന്നിലേറെ തവണ അത് സംഭവിക്കുന്നു

കോട്ടയം: കേരളത്തിൽ കൂടുതൽ സ്ത്രീകളും ഇരകളാകുന്നത് ലൈം​ഗിക അതിക്രമങ്ങൾക്കല്ലെന്ന് റിപ്പോർട്ട്. വാചിക അതിക്രമങ്ങൾക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇരകളാകുന്നത് എന്നാണ് കണ്ടെത്തൽ. Crime mapping survey conducted by Kudumbashree

കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. സർവെയിൽ പങ്കെടുത്ത മിക്ക സ്ത്രീകളും ദിവസവും ഒന്നിലേറെ തവണ അസഭ്യവർഷത്തിന് ഇരയാകുന്നു എന്നാണ് സർവെയിൽ കണ്ടെത്തിയത്. 

2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വനിതകൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങൾക്ക് പ്രതിരോധം ആവിഷ്‌കരിക്കാനായാണ് കുടുംബശ്രീ ക്രൈം മാപ്പിംഗ് സർവേ നടത്തുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കാണിത്. മറ്റ് സി.ഡി.എസുകളിൽ രണ്ടാംഘട്ടമായി സർവേ നടക്കും. ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. 

കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം തെേക്കക്കര, ചെന്നീർക്കര, പ്രമാടം എന്നീ 6 സി.ഡി.എസുകളിലാണ് ക്രൈം മാപ്പിംഗ് സർവേ ആദ്യഘട്ടത്തിൽ നടത്തിയത്.

8877 സ്ത്രീകൾ 66,008 അതിക്രമങ്ങൾക്ക് വിധേരായിട്ടുണ്ട്.അതിനർത്ഥം ഒരു സ്ത്രീ തന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലധികം തവണ വിധേയയായിട്ടുണ്ട് എന്നാണ്. 

ഏറ്റവും കൂടുതൽ നേരിട്ട അതിക്രമം വാചികം (അസഭ്യം) ആണെങ്കിൽ സ്ത്രീധനം ആവശ്യപ്പെടൽ ആണ് സാമ്പത്തിക അതിക്രമത്തിൽ മുന്നിലുള്ളത്. മർദ്ദനം, തോണ്ടൽ, ഓഫീസുകളിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാകാതിരിക്കൽ, തുറിച്ചുനോട്ടം എന്നിവയാണ് മറ്റുള്ളവ.

ക്രൈ മാപ്പിംഗ് സർവേയിലൂടെ കണ്ടെത്തിയ അതിക്രമങ്ങൾ

സാമ്പത്തികം : 9256
ശാരീരികം : 4091
ലൈംഗികം : 9,393
സാമൂഹികം : 10,196
വാചികം (അസഭ്യം): 23,472
മാനസിക വൈകാരികം : 9600
ആകെ : 66008

സർവേയിലൂടെ ലഭിച്ച നിർദേശങ്ങൾ

1.അവകാശ ലംഘനങ്ങൾ അതിക്രമങ്ങൾ ആണെന്ന തിരിച്ചറിവ് നൽകുക,
2. സ്വയംസുരക്ഷാ പ്രതിരോധ പരിശീലനങ്ങൾ സംഘടിപ്പിക്കുക,
3. നിയമസാക്ഷരത ബോധവൽക്കരണം,
4. കൗമാര ക്ലബ്ബുകൾ – വയോജന കൂട്ടായ്മകൾ എന്നിവ തുടങ്ങുക,
5. വിവാഹപൂർവ കൗൺസലിംഗ്
6. വനിതാ ഗ്രാമസഭകൾ,
7. ഗ്രാമപഞ്ചായത്തുകളിൽ ജെൻഡർ ഓഡിറ്റിംഗും ബഡ്ജറ്റിംഗും നടപ്പിലാക്കുക,
8. സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ,
9. സ്‌കൂൾ – കോളേജുകളിൽ ജെൻഡർ ക്ലബ്ബുകൾ രൂപീകരിക്കുക
10. വിനോദോപാധികൾ നടപ്പിലാക്കുക, ലഹരി ബോധവൽക്കരണം.
11. വിജിലന്റ് ഗ്രൂപ്പ് – ജാഗ്രതാ സമിതി ശക്തിപ്പെടുത്തുക

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img