വിജയകരമായി ഭൂമിയിലേക്ക് പറന്നിറങ്ങി ക്രൂ-10 ഡ്രാഗൺ പേടകം; ദൗത്യസംഘം സുരക്ഷിതർ
കാലിഫോർണിയ: ക്രൂ-10 ഡ്രാഗൺ പേടകം വിജയകരമായി ഭൂമിയിലേക്ക് മടങ്ങി. അഞ്ച് മാസത്തെ ബഹിരാകാശ യാത്രയ്ക്കുശേഷമാണ് സംഘം സുരക്ഷിതമായി തിരിച്ചിറങ്ങിയത്. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങിയത്.
ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവർയാണ് മടങ്ങിയെത്തിയ ബഹിരാകാശയാത്രികർ.
വെള്ളിയാഴ്ച വൈകുന്നേരം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടിരുന്നു. അഞ്ചുമാസത്തെ ദൗത്യകാലത്ത് നിരവധി ശാസ്ത്രപരീക്ഷണങ്ങളും പഠനങ്ങളും സംഘം പൂർത്തിയാക്കി.
700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം…!
ബഹിരാകാശത്തിലെ സാഹചര്യം മനുഷ്യരിൽ ഉണ്ടാക്കുന്ന മാനസിക-ശാരീരിക മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലെ വ്യത്യാസങ്ങൾ, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന പഠനങ്ങൾ.
ക്രൂ-10 പേടകം മാർച്ച് 14-ന് പുലർച്ചെ 4.33-ന് കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് വിക്ഷേപിക്കപ്പെട്ടതായിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്‌സിയം-4 ദൗത്യത്തിലെ നാലംഗ സംഘം 14 ദിവസത്തെ യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയിരുന്നു.
ആ ദൗത്യത്തിനിടെ ബഹിരാകാശ നിലയത്തിൽ സഹായം നൽകിയിരുന്നത് ക്രൂ-10 സംഘമായിരുന്നു. ശുഭാംശു ശുക്ലയുടെ സംഘവും സ്‌പേസ് എക്‌സ് നിർമിച്ച ഡ്രാഗൺ പേടകമാണ് ഉപയോഗിച്ചത്.
എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തി
ബോവന്‍: സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസ് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം നിയന്ത്രണം നഷ്‌മായി നിലംപതിച്ചു.
23 മീറ്റർ നീളവും 30 ടൺ ഭാരവുമുള്ള എറിസ് ഓസ്‌ട്രേലിയയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഓർബിറ്റൽ റോക്കറ്റ് ആണ്.
ലോഞ്ച് പാഡിൽ നിന്ന് ഉയർന്നുയർന്നതിന് പിന്നാലെ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് തീപിടിച്ച് പുകയും മറ്റും ഉയരുകയായിരുന്നു.
ആദ്യ പരീക്ഷണ പറക്കൽ പരാജയപ്പെട്ടുവെങ്കിലും, ഓസ്‌ട്രേലിയയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ ചരിത്രപരമായ തുടക്കമെന്ന നിലയിൽ ഗിൽമോർ സ്പേസ് അതിനെ കണക്കാക്കുന്നു. രണ്ടാം ശ്രമത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
മോശം കാലാവസ്ഥയെ തുടർന്ന് പലതവണ മാറ്റിവെച്ചിരുന്ന എറിസ്-1ന്റെ പരീക്ഷണ വിക്ഷേപണത്തിൽ, എഞ്ചിൻ പ്രവർത്തിച്ചത് 23 സെക്കൻഡ് മാത്രമാണ്. ലിഫ്റ്റ് ഓഫ് കഴിഞ്ഞ് 14 സെക്കൻഡിനുള്ളിൽ തന്നെ റോക്കറ്റ് നിലംപതിച്ചതായി ഗിൽമോർ സ്പേസ് അധികൃതർ വ്യക്തമാക്കി.
ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം
ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എൽവി സി-61 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണം നടന്ന് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണക്കുക്കൂട്ടൽ. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
ഏതു കാലാവസ്ഥയാണെങ്കിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09.
പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.
1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു.
Summary:
California: The Crew-10 Dragon spacecraft successfully returned to Earth after a five-month space mission. The crew landed safely in the Pacific Ocean.