ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല…ബിജെപിയും ആര്‍എസ്എസും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്; സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയുടെ തോത് അവലോകനം ചെയ്ത് സിപിഎമ്മിന്റെ രാഷ്ട്രീയ കരട് റിപ്പോര്‍ട്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദമായി വിലയിരുത്തിയിരിക്കുന്നത്.

ബംഗാളിലും ത്രിപുരയിലും ഉണ്ടായതു പോലെയുള്ള വളര്‍ച്ചയല്ല കേരളത്തില്‍ ബിജെപിക്കെങ്കിലും ജാഗ്രത പുലര്‍ത്തേണ്ട തരത്തിലേക്ക് മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് വോട്ട് കുറയുകയാണ്. ഇതില്‍ പ്രത്യേക ശ്രദ്ധ വേണം. ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കുകയാണ്. ആചാരങ്ങളും ഉത്സവങ്ങളും ആര്‍എസ്എസ് നന്നായി ഉപയോഗിക്കുന്നുണ്ട്.

ഇതിലൂടെ ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. സ്ത്രീകളെ ലക്ഷ്യമിട്ടുളളതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം. വിശ്വാസത്തെ ചൂഷണം ചെയ്യാനുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഇതില്‍ അവര്‍ക്ക് ഫലം ലഭിക്കുന്നുണ്ടെന്നും സിപിഎം വിലയിരുത്തുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍ എന്നീ അടിസ്ഥാന വിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണം. അതിനായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കുന്നു.

ഇടതു മുന്നണിക്ക് വോട്ടുശതമാനം കുറവുണ്ട്. 7 ശതമാനം വോട്ട് നഷ്ടപ്പെട്ടു കഴിഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40.42 ശതമാനമായിരുന്ന വോട്ട് വിഹിതം 2024 തിരഞ്ഞെടുപ്പില്‍ 33.35 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഇത് മനസിലാക്കിയുള്ള തിരുത്തലുകള്‍ വേണം. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നതിനൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയേയും എതിര്‍ക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഡിഎംകെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ സഹകരണം തുടരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

CPM political draft report reviews growth rate of BJP in Kerala

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

Related Articles

Popular Categories

spot_imgspot_img