രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍
കോഴിക്കോട്: ലൈംഗികാരോപണമുന്നയിച്ച ട്രാന്‍സ് വുമണ്‍ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി സിപിഎം നേതാവ് പി. സരിൻ. ഫേസ്ബുക്കിലൂടെ സൗമ്യ സരിനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വക്കീല്‍ വഴി സരിന്‍ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട നോട്ടീസ് അയച്ചുവെന്നും സൗമ്യ വ്യക്തമാക്കി. ആരോപണങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും സരിനെതിരെ രാഗ രഞ്ജിനി പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുക്കുന്നവരുടെ ഉദ്ദേശവും മലയാളികള്‍ക്ക് മനസിലാകുമെന്നും സൗമ്യ കൂട്ടിച്ചേർത്തു.
സമയമെടുത്താലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഓടി ഒളിക്കില്ലെന്നും സൗമ്യ പറഞ്ഞു. സരിനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സമരാഗ്നിക്ക് കാസർകോട് പോയപ്പോൾ രാത്രി അവിടെ സ്റ്റേ ചെയ്യാൻ സരിന്‍ നിർബന്ധിച്ചിരുന്നു എന്നുമായിരുന്നു സരിനിതിരെ രാഗ രഞ്ജിനി ആരോപിച്ചത്.
സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ
തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് മോതിരം സമ്മാനിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിവാഹ സമ്മാനമായാണ് അദ്ദേഹം മോതിരം നൽകിയത്.
ഈ മാസം 15-നാണ് സുജിത്തിന്റെ വിവാഹം. ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ സുജിത്തിന്റെ വീട്ടിലെത്തിയത്. കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി വിജയനാണെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു.
കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നുകാണിക്കുന്ന സംഭവമാണിത്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെല്ലാം നേരത്തെ തന്നെ ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്.
എന്നാൽ അത് പൂഴ്ത്തിവെക്കാനാണ് ശ്രമമുണ്ടായത് എന്നും അദ്ദേഹം ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണെന്നാണ് തന്റെ അഭിപ്രായമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ വ്യക്തമാക്കി.
ഡിഐജി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Summary: CPM leader P. Sarin has filed a defamation case against trans woman Raga Ranjini, who had earlier raised sexual allegations. The information was shared on Facebook by Soumya Sarin, adding that a legal notice was already sent last Saturday.