കാസർകോട്: കൈവിട്ടുപോയ കാസർകോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് സിപിഎം നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസിന് വേണ്ടി സിറ്റിങ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും എല്‍ഡിഎഫില്‍ സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്.കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം.എല്‍. അശ്വിനിയുമുണ്ട്.
അതുകൊണ്ടുതന്നെ ഇക്കുറി കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നത് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെയാണ്. കടുത്ത പോരാട്ടത്തിനപ്പുറം മണ്ഡലം ഒപ്പം നിർത്തുക എന്ന തീരുമാനത്തോടെയാണ് സിപിഎം പ്രവർത്തനം. അണികൾക്കിടയിൽ പ്രവർത്തനം സജീവമാക്കുക എന്നതിനപ്പുറം, പരമാവധി വീടുകൾ കേന്ദ്രീകരിക്കുക എന്ന രീതിയാണ് ഇക്കുറി എൽഡിഎഫ് അവലംബിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പം നിന്നപ്പോൾ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിനാണ് വിജയിച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെപി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോൾ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി. 4,417 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,24,387 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 6,36,689 പേർ പുരുഷന്മാരും 6,87,696 പേർ സ്ത്രീ വോട്ടർമാരുമാണ്. 11,00,051 പേരാണ് കഴിഞ്ഞ തവണ വോട്ടു രേഖപ്പെടുത്തിയത്. ഇത്തവണ പുതിയ വോട്ടർമാരുടെ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. ഇവയിൽ മഞ്ചേശ്വരത്തും കാസർകോട്ടും മുസ്ലിംലീഗ് എംഎൽഎമാരാണ് കാഞ്ഞങ്ങാട് സിപിഐയും മറ്റു മൂന്നു മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ഇതേ സ്ഥിതിയായിരുന്നു നിയമസഭാ മണ്ഡലങ്ങളിൽ. എന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി ഗോദയിലിറങ്ങിയ ഉണ്ണിത്താൻ 40,438 വോട്ടുകൾക്കാണ് വിജയം കണ്ടത്. കഴിഞ്ഞ തവണ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചതും കല്യോട്ട് ഇരട്ടക്കൊലയുമാണ് എൽഡിഎഫിനു തിരിച്ചടിയായത്. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാൽ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.വനിതാവോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമായ മണ്ഡലമാണിത്.
ചരിത്രവിജയമാണ് എന്‍ഡിഎ പല അനുകൂല കാരണങ്ങളാല്‍ പ്രതീക്ഷിക്കുന്നത്.
35 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം കഴിഞ്ഞ തവണ പരാജയപ്പെട്ടത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി മഞ്ചേശ്വരം ബ്ലോക്കിലെ കടമ്പാര്‍ ഡിവിഷന്‍ പ്രതിനിധിയും മഹിളാമോര്‍ച്ച നേതാവുമാണ്. ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവുമാണ്.
കേരളത്തിന്റെ വാലറ്റത്തെ ജില്ല, സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെ വിശേഷണങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. ആർക്കൊപ്പമെന്ന് പ്രവചനാധീതം.