web analytics

തദ്ദേശ തിരഞ്ഞെടുപ്പ്; ഈ വകുപ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പ്; ഈ വകുപ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് സിപിഎം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് സിപിഎം അതീവ ജാഗ്രതാ നിർദേശം നൽകി.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ, പോലീസ് വകുപ്പുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പാർട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ചെറിയ പിഴവുകൾ പോലും ആയുധമാക്കി സർക്കാരിനെതിരെ പ്രചാരണം നടത്താൻ സാധ്യതയുള്ളതിനാൽ വിവാദങ്ങൾ ഒഴിവാക്കാൻ പരമാവധി കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളജ്, എസ്എടി ആശുപത്രി എന്നിവയെ ചുറ്റിപ്പറ്റി ഉയർന്ന സമീപകാല ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ആശങ്ക ശക്തമായത്.

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് നേരെ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്നാണ് സിപിഎം വിലയിരുത്തൽ.

ആരോഗ്യവകുപ്പിന്റെ മേൽനോട്ടം കൂടുതൽ കാര്യക്ഷമമാകണമെന്നും മന്ത്രിതല ഏകോപനം ശക്തമാക്കണമെന്നും പാർട്ടി നേതൃത്വത്തിൽ അഭിപ്രായമുണ്ട്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനമികവ് സ്വകാര്യ ആരോഗ്യ ലോബികൾക്ക് തിരിച്ചടിയാണെന്നും, അതിനാൽ നേട്ടങ്ങളെ തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകുന്നു.

മെഡിക്കൽ കോളജ്, എസ്എടി ആശുപത്രി വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന നിലപാടിലാണ് സിപിഎമ്മും ആരോഗ്യ വകുപ്പും.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള നീക്കങ്ങൾ ശക്തമാകുമെന്നതിനാൽ അപവാദ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം.

പോലീസ് വകുപ്പും പ്രത്യേക കരുതൽ പുലർത്തണം. പോലീസ് സംവിധാനത്തിന്റെ ചെറിയ വീഴ്ചകൾ പോലും സർക്കാരിനും പാർട്ടിക്കും ക്ഷീണമുണ്ടാക്കുമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.

ഷാഫി പറമ്പിൽ വിഷയത്തിലും തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദന ആരോപണത്തിലും ഉണ്ടായ പ്രതിസന്ധികൾ പോലുള്ള സാഹചര്യം തിരഞ്ഞെടുപ്പ് സമയത്ത് ആവർത്തിക്കാൻ അനുവദിക്കരുതെന്നും സിപിഎം മുന്നറിയിപ്പ് നൽകി.

എല്ലാ പ്രതിപക്ഷ പാർട്ടികളും സമരങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും, പ്രകോപനങ്ങളിൽ പോലീസ് വീഴരുതെന്നും മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്.

സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തതായും, ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളോടും കർശന ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞതായും നേതൃത്വം അറിയിച്ചു.

English Summary

Following the announcement of Kerala’s local body elections, the CPM has issued a strong alert to the state government, urging heightened vigilance, especially in the Health and Police departments. The party warned that opposition forces may exploit even minor administrative lapses to damage the government’s image. Chief Minister Pinarayi Vijayan has directed all departments to avoid controversies and remain cautious.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം റിയാദ്:...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

ഹരിപ്പാട് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ആലപ്പുഴ: നാടിനെ നടുക്കിയ ഒരു ദുരന്തവാർത്തയാണ് ഹരിപ്പാട് നിന്നും പുറത്തുവരുന്നത്. വേനൽ...

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ കഴിയാതെ സഹനടൻ

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ...

Related Articles

Popular Categories

spot_imgspot_img