web analytics

തോൽപ്പിച്ചെ അടങ്ങു, വരും തെരഞ്ഞെടുപ്പിൽ പാടുപെടും; ജി സുധാകരന്റെ വെളിപ്പെടുത്തൽ കേട്ട് അന്തംവിട്ട് പാർട്ടിക്കാർ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തൽ നടത്തിയിട്ടുണ്ടെന്ന സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കി.

സിപിഎമ്മിനെതിരെ എതിരാളികൾ സ്ഥിരം പറയുന്ന ആക്ഷേപങ്ങൾ നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു.

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പൊതുചടങ്ങിലാണ് താനുൾപ്പടെയുള്ളവർ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയിട്ടുണ്ട് എന്ന അതീവ ഗുരുതരമായ സംഭവം സുധാകരൻ വെളിപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകളിൽ തപാൽ വോട്ടുകൾ തിരുത്തുന്നതും, ആൾമാറാട്ടം നടത്തി കള്ളവോട്ടു ചെയ്യുന്നതും ബൂത്ത് പിടിച്ചെടുക്കുന്നതും, ഇരട്ട വോട്ടു ചെയ്യുന്നതുമെല്ലാം സിപിഎമ്മിനെതിരെ അവരുടെ രാഷ്ട്രീയ എതിരാളികൾ നിരന്തരം ഉയർത്തുന്ന ആക്ഷേപങ്ങളാണ്.

അതെല്ലാം അതേപടി ശരി വെക്കുന്ന തരത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ ഏറ്റുപറച്ചിൽ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, മന്ത്രി എന്നീ പദവികൾ വഹിച്ച സിപിഎം നേതാവാണ് ജി സുധാകരൻ. പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതകൾക്കു നേരെയുള്ള വിരൽ ചൂണ്ടൽ കൂടിയാണ് ഈ പശ്ചാത്താപ പ്രസ്താവന.

1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി കെവി ദേവദാസിനു വേണ്ടി തപാൽ വോട്ടുകൾ തിരുത്തി എന്നാണ് സുധാകരന്റെ ഇപ്പോഴത്തെ കുറ്റസമ്മതം. ആ സമയത്ത് സുധാകരൻ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ആയിരുന്നു. കോൺഗ്രസിന്റെ വക്കം പുരുഷോത്തമനായിരുന്നു എതിരാളി.

“സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ.

ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു” എന്നാണ്ജി സുധാകരൻ പൊതുസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ തിരഞ്ഞടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചില്ല എന്നതും ചരിത്രമാണ്. കാൽ ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്നു വിജയിച്ചത്. കെ വി ദേവദാസിന് 350,640 വോട്ടും വക്കം പുരുഷോത്തമന് 375,763 വോട്ടും ലഭിച്ചു. വക്കം 25123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം 55,000 ത്തിലധികം ഇരട്ട വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അടൂർ പ്രകാശിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടി എടുത്തത്.

സിപിഎമ്മാണ് ഇരട്ട വോട്ടുകൾ ചേർക്കുന്നത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇരട്ട വോട്ടുകൾ നീക്കം ചെയ്തതാണ് സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയതെന്നും കോൺഗ്രസ് അവകാശ വാദം ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കൃത്രിമങ്ങളെ കുറിച്ചുള്ള സിപിഎം നേതാവ് ജി സുധാകരന്റെ സ്വമേധയാ ഉള്ള കുറ്റസമ്മതം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കും എന്ന് മാത്രമല്ല വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ഏത് ആരോപണം വന്നാലും പാർട്ടിയുടെ പ്രതിരോധം മുൻപ് എന്നത്തേക്കാളും ദുർബലമാകുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

Related Articles

Popular Categories

spot_imgspot_img