web analytics

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി സംബന്ധിച്ചാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിൽ തർക്കം രൂക്ഷമാകുന്നത്.

ഇടത് മുന്നണിയിലെ ധാരണ പ്രകാരം കൊല്ലം കോർപ്പറേഷനിൽ മേയർ പദവി ആദ്യ നാലുവർഷം സിപിഎമ്മിനും അവസാന ഒരു വർഷം സിപിഐക്കുമാണ്.

എന്നാൽ, നാലു വർഷം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലെ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ തയ്യാറാകാത്തതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്.

ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് മേയറും സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും നിലപാട് സ്വീകരിച്ചതോടെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കണമെന്ന വികാരം സിപിഐയിലും ശക്തമാണ്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ മേയർ പ​​ദവി വിട്ടുനൽകാത്ത സിപിഎം നിലപാടിനെതിരെ നേതാക്കൾ അതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് സിപിഐ നേതാക്കൾ തുറന്നടിച്ചു.

എന്നാൽ, മേയർ പ​​ദവി വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിൻറെ മറുപടി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് നേതാക്കൾ സിപിഎമ്മിൻറെ നിലപാടിനെതിരെ രംഗത്തെത്തിയത്.

മുന്നണി ധാരണ പാലിക്കാൻ സിപിഎം തയ്യാറായില്ലെങ്കിൽ പാർട്ടിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും ഒഴിഞ്ഞ് മാറിനിൽക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കൾ നൽകി.

എന്നാൽ മുന്നണി ധാരണ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സിപിഎം ജില്ലാ നേതൃത്വം ഒഴിഞ്ഞു മാറുകയാണ്.

മേയർ സ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നാണ് ജില്ലാ നേതൃത്വത്തിൻറെ വിശദീകരണം.

സിപിമ്മിൻറെ സംസ്ഥാന സമ്മേളനം മാർച്ച് ആദ്യവാരം കൊല്ലത്ത് നടക്കുകയാണ്. ഈ സമ്മേളനം കഴിയുന്നതുവരെ പ്രസന്ന ഏർണസ്റ്റ് മേയർ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്ന അഭ്യൂഹത്തെ തുർന്നാണ് നിലപാട് കടുപ്പിക്കാനുള്ള സിപിഐയുടെ തീരുമാനം.

സിപിഎം ജില്ലാ നേതൃത്വത്തിന് സിപിഐ ഉടൻ കത്ത് നൽകും. മുന്നണി ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രണ്ടര വർഷം വീതം സിപിഎമ്മിനും സിപിഐയ്ക്കുമെന്നാണ്.

കാലാവധി പൂർത്തിയായപ്പോൾ തന്നെ സപിഐ പ്രസിഡൻറ് സ്ഥാനം സിപിഎമ്മിനായി ഒഴിഞ്ഞു കൊടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

Related Articles

Popular Categories

spot_imgspot_img