web analytics

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥി പട്ടികയിൽ പ്രധാന ധാരണയിലെത്തി.

മട്ടന്നൂരിലെ സുരക്ഷിത സീറ്റിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതും, എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയെ പരിഗണിച്ചതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.

പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഉയർന്നിട്ടും, ശക്തമായ മത്സരത്തിനായി ശൈലജയെ രംഗത്തിറക്കുകയാണെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ ഒഴിയുന്ന സീറ്റിൽ ജില്ലാ നേതൃത്വം മുന്നോട്ടുവച്ച പി.കെ. ശ്യാമളയെ മാറ്റേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ഉടുമ്പൻചോലയിൽ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനെയാണ് പരിഗണിച്ചത്.

പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ വീണ്ടും മത്സരിക്കും.

മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് ശൈലജയെ മാറ്റിയത് രാഷ്ട്രീയപരമായ ഒതുക്കലാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ശക്തമായ സ്ഥാനാർഥി ആവശ്യമുണ്ടെന്ന നിലപാടിലാണ് തീരുമാനം എടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

തവനൂരിൽ കെ.ടി. ജലീൽ വീണ്ടും മത്സരിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിട്ടുനൽകിയ പേരാമ്പ്ര മണ്ഡലം തിരിച്ചു വേണമെന്ന കേരള കോൺഗ്രസ് (എം) ആവശ്യം പരിഗണിക്കില്ലെന്നും സൂചന.

അവസാന തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ENGLISH SUMMARY

The CPM state secretariat has reached a consensus on key candidates for the upcoming Kerala Assembly elections. K.K. Shailaja will contest from Peravoor instead of Mattannur, while P.K. Shyamala will run from Thaliparamba, vacated by M.V. Govindan. The final list will be approved by the CPM state committee.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത്...

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ

ഒരു മാമ്പഴത്തിന് ₹2500! ‘രാജകുമാരൻ’ കോഹിത്തൂർ മാമ്പഴത്തിന്റെ അത്ഭുത കഥ ഒരു മാമ്പഴത്തിന്...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം; ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററോളം കറുത്ത പുക; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദേശം

അമേരിക്കയിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള പോർട്ട്...

Related Articles

Popular Categories

spot_imgspot_img