web analytics

തദ്ദേശത്തിൽ എന്തുകൊണ്ട് തോറ്റു; സിപിഐയുടെ കണ്ടെത്തലുകൾ

തദ്ദേശത്തിൽ എന്തുകൊണ്ട് തോറ്റു; സിപിഐയുടെ കണ്ടെത്തലുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് കാരണം സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലുമായി സിപിഐ.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ വിലയിരുത്തൽ ഉയർന്നത്.

ഭരണവിരുദ്ധ വികാരത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാരും പാർട്ടിയും അടിയന്തരമായി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം നിർദേശിച്ചു.

ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഗണ്യമായ ഇടിവുണ്ടായതായും യോഗം വിലയിരുത്തി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനവും, വർഗീയ പരാമർശം നടത്തിയ വ്യക്തിയെ ഒപ്പം കൊണ്ടുനടന്നതും മുസ്‌ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റിയതായാണ് നേതാക്കളുടെ വിമർശനം.

വെള്ളാപ്പള്ളിയെ തിരുത്തി കൂട്ടിനിർത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടിയിരുന്നതെന്നും അഭിപ്രായമുയർന്നു.

മുഖ്യമന്ത്രിയുടെ നിരവധി തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും അത് മുന്നണിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായും യോഗത്തിൽ വിമർശനമുണ്ടായി.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിച്ച രീതിയെയും ചില നേതാക്കൾ ചോദ്യം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാക്കാൻ തിരുത്തലുകൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

ഇതിന്റെ ഭാഗമായി ജില്ലാതലങ്ങളിൽ വിശദമായ പരിശോധന നടത്താനും, സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക അവലോകനം നടത്താനും തീരുമാനിച്ചു.

എല്ലാ ജില്ലാ കൗൺസിലുകളും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശിച്ചു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ നിലപാട് വ്യത്യാസം വ്യക്തമാണ്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് നടത്തിയതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

English Summary

The CPI has attributed the Left Front’s poor performance in the local body elections to strong anti-incumbency sentiment in Kerala. The party’s state executive said the government and the front must make urgent corrections, noting a decline in minority support and criticizing certain decisions and approaches of the Chief Minister. CPI leaders also differed sharply from CPM, which maintains there is no anti-incumbency in the state.

CPI Cites Anti-Incumbency Behind LDF Defeat in Local Body Polls

CPI, LDF, local body elections, anti-incumbency, Kerala politics, CPI state executive, minority votes, CPM, Pinarayi Vijayan, political analysis

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

‘ഡോഗേഷ് ഭായ്’ ഐഐടി ബോംബെയിൽ എത്തി! ക്ലാസ് മുറിയിലെ നായ വീഡിയോ വൈറൽ

‘ഡോഗേഷ് ഭായ്’ ഐഐടി ബോംബെയിൽ എത്തി! ക്ലാസ് മുറിയിലെ നായ വീഡിയോ...

ആവേശക്കടലായി പരിയാനമ്പറ്റ! ‘ദേവാസുര’വും ‘ദ്രോണ’യും പിറന്ന മണ്ണിൽ നാളെ പൂരപ്പെരുമ; കാണാൻ മറക്കരുത് ഈ കാഴ്ചകൾ

പാലക്കാട്: പൂരങ്ങളുടെ പൂരമായ പാലക്കാടൻ പൂരങ്ങളിൽ ഏറ്റവും പ്രൗഢിയുള്ള ഒന്നായ കാട്ടുകുളം...

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ...

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ് മതി!

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ്...

Related Articles

Popular Categories

spot_imgspot_img