web analytics

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നില്‍ കോവിഡ് വാക്സീൻ അല്ല, പിന്നിൽ മറ്റൊരു കാരണം: ഐസിഎംആര്‍ പഠനം

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്നും പഠനം സമർഥിക്കുന്നു. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു .യുവാക്കള്‍ക്കിടയില്‍ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ പഠനറിപ്പോർട്ട് പുറത്തുവരുന്നത്.

രോഗങ്ങള്‍ ഇല്ലാത്തവരും എന്നാല്‍ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകളാണ് സംഘം പഠനത്തിനു വിധേയമാക്കിയത്. രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്ക് പെട്ടെന്നുള്ള മരണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 2021 ഒക്ടോബർ 1 മുതല്‍ 2023 മാർച്ച്‌ 31 വരെ രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു ഐസിഎംആർ പഠനം നടത്തിയത്.

Read Also: പൊള്ളുന്ന ചൂട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം ഇന്ന് മുതൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ:അതിവേഗ റെയില്‍ പദ്ധതി വിശദീകരിച്ച് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മെട്രോ മാൻ ഇ....

വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുമായി കറക്കം; വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്

വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക്...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ...

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക്

ജീവപര്യന്തം തടവുകാർ പരോളിൽ ഇറങ്ങി വിവാഹിതരായി; തിരികെ ജയിലിലേക്ക് രാജസ്ഥാൻ: ജയിൽ ചുവരുകൾക്കുള്ളിൽ...

Related Articles

Popular Categories

spot_imgspot_img