പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഇന്ന് വിധിക്കും. ലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് ശിക്ഷ വിധിക്കുക. കേസിൽ പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.( court verdict on sentence against the two accused in palakkad Thenkurissi honor killing case today)
ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു.
കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പ്രതികൾക്ക് തൂക്കുകയർ തന്നെ വേണമെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചു.