ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കോടതി റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ ആലത്തൂര്‍ സബ് ജയിലിലേയ്ക്ക് മാറ്റി.(court remanded accused chenthamara)
ചെന്താമര കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ട് 4.45 ഓടെയാണ് ചെന്താമരയെ ആലത്തുര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയല്‍ ഹാജരാക്കിയത്. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി.
അതേസമയം തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടത്. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിയോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും പ്രതി അറിയിച്ചു.