കോട്ടയം: പാലാ ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയില്‍. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്.
ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
2 പേരും ഒരു മുറിയിൽ കട്ടിലിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. കയ്യിൽ സിറിഞ്ച് , ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച നിലയിലാണ്.
വിഷ്ണു കരാർ ജോലികൾ ചെയ്തു വരികയായിരുന്നു. നാലുമാസമായി ഇവിടെ താമസിച്ച് വരികയായിരുന്നു. ഇവർക്ക് കുട്ടികളില്ല. രശ്മി മേലുകാവ് സ്വദേശിനി ആണ്.
ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി.
വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Summary:
A couple was found dead in a rented house at Panakkappalam near Pala-Ettumanoor road in Erattupetta. Preliminary findings suggest that both died by administering a drug injection.