ഇടുക്കിയിൽ വരയാടുകളുടെ കണക്കെടുപ്പ് ഇന്നുമുതൽ നടക്കും. നാലു ദിവസങ്ങളിലായാണ് കണക്കെടുപ്പ്. ചിന്നാർ വന്യജീവി സങ്കേതം ഇരവികുളം – പാമ്പാടുംചോല ദേശീയ ഉദ്യാനങ്ങൾ, എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് .നാലുദിവസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ 99 പേർ പങ്കെടുക്കും. മൂന്നു മേഖലകളും 33 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും മൂന്നുപേർ അടങ്ങുന്ന സംഘമാണ് കണക്കെടുക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥൻ, വാച്ചർ, ഗവൺമെ
റ് ഫോറസ്ട്രി കോളജിൽ നിന്നുള്ള ഗവേഷക വിദ്യാർഥി എന്നിവരടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തുക.
മുൻവർഷം നടത്തിയ കണക്കെടുപ്പിൽ 128 കുഞ്ഞുങ്ങൾ ഉൾപ്പെടെ 803 വരയാടുകളെ കണ്ടെത്തിയിരുന്നു.