web analytics

കൊലയാളി സിറപ്പിന് പൂട്ട്; പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം

കൊലയാളി സിറപ്പിന് പൂട്ട്; പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം

ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പ് മാഫിയയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. 

വ്യാജ ചുമ സിറപ്പുകളുടെ നിർമ്മാണവും വിതരണവും വ്യാപകമായതും, ഇതുമൂലം കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്തതുമായ പശ്ചാത്തലത്തിലാണ് നടപടി. 

1940 ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

പുതിയ ഭേദഗതി പ്രകാരം ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും നിന്ന് കഫ് സിറപ്പ് നൽകാൻ പാടില്ല. 

നിലവിൽ 1,000ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ലൈസൻസില്ലാതെ ചുമ സിറപ്പ് വിൽക്കാൻ നിയമം അനുവദിച്ചിരുന്നതാണ് വ്യാജ മരുന്ന് മാഫിയ ദുരുപയോഗം ചെയ്തിരുന്നത്. 

ഇനി ഇത്തരം ഇളവുകൾ അനുവദിക്കില്ല.

അതേസമയം, സ്ട്രെപ്സിൽസ് പോലുള്ള ലോസെൻജുകൾ, ചുമ ഗുളികകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്ക് കുറിപ്പടി നിർബന്ധമല്ല. 

കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. തുടർന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കും.

കഴിഞ്ഞ ഒക്ടോബറിൽ മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ വ്യാജ കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് 20ലേറെ കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. 

തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ‘കോൾഡ്രിഫ്’ സിറപ്പിലാണ് അനുവദനീയ പരിധിയേക്കാൾ 500 മടങ്ങ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയത്. 

ഇതിനെ തുടർന്ന് മരുന്ന് നിരോധിച്ചിരുന്നു. രാജസ്ഥാനിലും സമാനമായി രണ്ടു കുട്ടികളുടെ മരണവും റിപ്പോർട്ട് ചെയ്തു.

അതേസമയം, വേദനസംഹാരിയായ നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസ്, വായിൽ അലിയിക്കുന്ന ടാബ്‌ലെറ്റുകൾ, ഗ്രാന്യൂൾസ്, പൗഡർ രൂപത്തിലുള്ള മരുന്നുകൾ എന്നിവയും കേന്ദ്ര സർക്കാർ നിരോധിച്ചു. 

കരളിന് ഗുരുതരമായ ദോഷം ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

English Summary

The Union Government has proposed amendments to the Drugs and Cosmetics Act to curb the growing menace of fake cough syrup trafficking. Under the new draft rules, cough syrups can be sold only with a doctor’s prescription. The move follows multiple incidents of child deaths caused by toxic fake syrups. Restrictions will not apply to lozenges and tablets. The draft notification is open for public feedback for 30 days before final implementation.

cough-syrup-law-amendment-india

Cough Syrup, Fake Medicines, Drug Law Amendment, Health Ministry, Prescription Drugs, Public Health, India, Medical Regulations

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

Related Articles

Popular Categories

spot_imgspot_img