web analytics

കൊളുന്തുത്പാദനം കൂടി, പക്ഷെ കർഷകർക്ക് പ്രയോജനമില്ല; കാരണമിതാണ്…

കൊളുന്ത് ഉത്പാദനം കൂടിയതിൻ്റെ പ്രയോജനം കിട്ടാതെ പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ തൊഴിലാളികളും, ഹൈറേഞ്ചിലെ ചെറുകിട തേയില കർഷകരും. ഫാക്ടറികൾ വിലയിടിക്കുന്നതാണ്
തൊഴിലാളികൾക്കും കർഷകർക്കും തിരിച്ചടിയായത്. ഒരു മാസമായി ലഭിച്ച വേനൽ മഴയാണ് കൊളുന്തിൻ്റെ ഉത്പാദനം കൂടാൻ സഹായകമായത്.

എന്നാൽ ഇതിൻ്റെ പ്രയോജനം ഇവർക്ക് ലഭിക്കുന്നില്ല. പൂട്ടിക്കിടക്കുന്ന ചീന്തലാർ, ലോൺട്രി, കോട്ടമല , ബോണാമി തോട്ടങ്ങളിലെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയനുകൾ വീതിച്ചു നൽകിയ പ്ലോട്ടുകളിൽ നിന്ന് കൊളുന്തു നുള്ളിയാണ് ഉപജീവനം നടത്തുന്നത്.

ഇടനിലക്കാരാണ് ഇവരിൽ നിന്ന് കൊളുന്തു വാങ്ങി ഫാക്ടറികളിൽ എത്തിക്കുന്നത്. അതുപോലെ തന്നെ ഹൈറേഞ്ചിൽ ആയിരക്കണക്കിന്
ചെറുകിട തേയില കർഷകരുണ്ട്. കൊളുന്തിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകരും ഇക്കൂട്ടത്തിലുണ്ട്.

ഒരാഴ്ച മുൻപ് ഒരു കിലോ കൊളുന്തിന് 24 രൂപ തൊഴിലാളികൾക്കും കർഷകർക്കും ലഭിച്ചിരുന്നു. ഈ സമയം ഉത്പാദനം തീരെ കുറവായതിനാൽ ഉയർന്ന വിലയുടെ ആന്വകൂല്യം ഇവർക്ക് കിട്ടിയില്ല. എന്നാലിപ്പോൾ ഒരു കിലോ
കൊളുന്തിൻ്റെ വില 18 രൂപയായി കുറഞ്ഞു.

ഒരാഴ്ചകൊണ്ട് ആറ് രൂപയാണ് ഇടിഞ്ഞത്. ഇനിയും വില കുറയുമെന്ന സൂചനയാണ് ഫാക്ടറികൾ നൽകുന്നതെന്ന് എജൻ്റുമാർ പറയുന്നു. വേനൽ മഴയിലുണ്ടായ
കൊളുന്തായതിനാൽ ഗുണമേന്മ കുറവാണ് എന്ന് പറഞ്ഞ് വിലയിടിക്കുക, വെള്ളത്തിൻ്റെ പേരിൽ തൂക്കം കുറയ്ക്കുക തുടങ്ങിയ ചൂഷണംകൂടി
തൊഴിലാളികളും കർഷകരും നേരിടേണ്ടി വരുന്നുണ്ട്.

സ്വന്തമായി ഫാക്ടറിയുള്ള വൻകിട തോട്ടം ഉടമകൾക്ക് എസ്റ്റേറ്റുകളിൽ നിന്ന് ആവശ്യത്തിന് കൊളുന്ത് കിട്ടുന്നുണ്ട്. പുറത്തു നിന്ന് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ തമ്മിൽ ആലോചിച്ചാണ് വില നിശ്ചയിക്കുന്നത്.

വിപണിയിൽ കൊളുന്തിൻ്റെ വില നിശ്ചയിക്കുന്നതിന് നിയമപരമായ സംവിധാനവുമില്ല. ഇതു കാരണം കിട്ടുന്നത് വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികളും ചെറുകിട കർഷകരും.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ കേരള...

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img