web analytics

നൊസ്റ്റു നോക്കിയിട്ട് കാര്യമില്ല; ഇപ്പോൾ കിട്ടുന്നത് മൊത്തം വിഷമാണ്;കാൻസർ വരും; പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് കേരളം

കൊച്ചി:നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ പ്രധാനിയാണ് പഞ്ഞി മിഠായി. പഞ്ഞി മിഠായി ഇല്ലാതെന്ത് ഉത്സവപ്പറമ്പ്, പള്ളിപ്പെരുന്നാള്, ബീച്ച്. മദാമ്മ പൂഡ, സായിപ്പ് പൂഡ..ഇങ്ങനെ പേരുകൾ പലതരം…Cotton candy sold in Kerala also contains cancer-causing chemical

 ട്രാൻസ്‌പേരന്റ് കവറിൽ കടുത്ത പിങ്ക് വർണത്തിൽ, എവിടെ നിന്ന് നോക്കിയാലും തെളിഞ്ഞ് കാണാൻ തക്ക എടുപ്പോടെ നിൽക്കുന്ന പഞ്ഞി മിഠായി കാണാൻ തന്നെ അഴകാണ്. 

ഇപ്പോഴും കുഞ്ഞുങ്ങളുടെ ഇഷ്ട മധുരം തന്നെയാണ് പഞ്ഞി മിഠായി. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ കഴിക്കുന്നത് കൊടിയ വിഷമാണെന്നതിനെ കുറിച്ച് എത്ര പേർ ബോധാവാന്മാരാണ് ? 

 കേരളത്തിൽ വിൽക്കുന്ന പഞ്ഞിമിഠായിലും കാൻസറിന് കാരണമാകുന്ന രാസവസ്തു ഉണ്ടെന്നാണ് കണ്ടെത്തൽ. എറണാകുളം, കോഴി​ക്കോട് റീജി​യണൽ അനലറ്റി​ക്കൽ ലാബുകളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും കോട്ടൺ കാൻഡിയുടെ വിൽപ്പന നിരോധിച്ചു. 

കാൻസറിന് കാരണമാകുന്ന റോഡമിൻ ബി കോട്ടൺ കാൻഡിയിൽ ചേർക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. നിറത്തിന് വേണ്ടിയാണ് കോട്ടൺ കാൻഡിയിൽ റോഡമിൻ ബി ചേർക്കുന്നത്.

ഭക്ഷ്യസുരക്ഷാ കമ്മി​ഷണർ അഫ്സാന പർവീണാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. കൃത്രി​മ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഉത്തരവിറക്കിയത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

പഞ്ചസാരയാണ് മി​ഠായി​യി​ലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തി​ൽ പഞ്ചസാര ഇട്ട് കറക്കി​യാണ് ഇത് നൂൽ പോലെയാക്കുന്നത്. നി​റത്തി​നായി​ റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി​ പരി​ശോധനകൾ നടത്തി​ നി​ർമ്മാണം തടഞ്ഞി​രുന്നു. എന്നി​ട്ടും വി​പണി​യി​ൽ സുലഭമായതി​നെ തുടർന്നാണ് നി​രോധനം. ഇനി​യും വി​റ്റാൽ ക്രി​മി​നൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പി​ന്റെ നടപടി​കളും നേരി​ടേണ്ടി​വരും.

ഉത്തരേന്ത്യൻ രുചിഉത്തരേന്ത്യക്കാ‌രാണ് കേരളത്തി​ൽ വ്യാപകമായി​ മി​ഠായി കുടിൽ വ്യവസായമായി നിർമ്മിക്കുന്നതും ​ വി​ൽക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികൾ എളുപ്പമല്ല. 

പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വിൽപ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും.കേരളത്തി​ൽ കൂടുതലും പിങ്ക് നി​റത്തി​ലെ പഞ്ഞി​മി​ഠായി​ക്കായി​രുന്നു ഡി​മാൻഡ്. ചില ഹോട്ടലുകളിലും വി​വാഹം ഉൾപ്പടെയുള്ള സ്വകാര്യ പരി​പാടി​കളി​ലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്.

റോഡാമി​ൻ ബി​ എന്ന വില്ലൻടെക്സൈൽ, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. 

ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾക്ക് വരെ ഇത് വഴിയൊരുക്കും.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

Related Articles

Popular Categories

spot_imgspot_img