ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ
ബെലേം (ബ്രസീൽ): ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ബെലേമിൽ നടക്കുന്ന COP-30 സമ്മേളനത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്.
കനത്ത പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ അടിയന്തരമായി സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി.
പുക ശ്വസിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽപ്പെട്ട 13 പേർക്ക് സ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകി.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് ബ്രസീലിയൻ അധികാരികൾ അറിയിച്ചു.
തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായതായി ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ അറിയിച്ചു.
സംഭവത്തിൽ ആരും ഗുരുതരമായി പരിക്കേറ്റതായോ വൻ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൽക്കരി ഉപയോഗം, കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര വ്യാപാരനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിതല ചർച്ചകൾ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആരോഗ്യ–ശാസ്ത്ര പവലിയനിലായിരുന്നു തീപിടുത്തമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെറും ആറു മിനിറ്റിനുള്ളിൽ അഗ്നിശമനസേന എത്തി തീ നിയന്ത്രണത്തിലാക്കി.
ഇലക്ട്രിക്കൽ ഉപകരണത്തിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം.
COP-30 ഇന്ന് സമാപിക്കാനിരുക്കെ സംഭവിച്ചത് ഉച്ചകോടിയുടെ പ്രവർത്തനത്തിൽ താൽക്കാലിക തടസ്സങ്ങൾ സൃഷ്ടിച്ചു.
English Summary
A major fire broke out at the COP-30 climate summit venue in Belém, Brazil. Thick smoke forced the evacuation of over a thousand delegates, including UN Secretary-General António Guterres. Thirteen people required on-site medical treatment after inhaling smoke.
Indian Environment Minister Bhupender Yadav and the Indian delegation were present but confirmed safe. The fire, which originated in the Health-Science Pavilion, was brought under control within six minutes by firefighters.
There were no serious injuries or significant damage reported. Officials suspect an electrical equipment failure as the cause. The incident occurred while ministerial-level discussions on coal usage, climate finance, and trade policies were underway. COP-30 was scheduled to conclude today.
cop30-fire-evacuation-belem-brazil-climate-summit
COP30, Brazil, Belém, Climate Summit, Fire, António Guterres, UN, Bhupender Yadav, Climate Change, International News









