കോഴിക്കോട്: പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്.(Cooker explodes while cooking on fishing boat; Fishermen suffered severe burns)
ഇന്ന് രാവിലെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും 29 നോട്ടിക്കൽ അകലെ കടലിൽ വെച്ചാണ് അപകടം നടന്നത്. ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഭീമാകാരമായ രൂപം, ജെല്ലി ഫിഷുകളുടെ അന്തകൻ; ഒറ്റനോട്ടത്തിൽ തിരണ്ടിയാണെന്ന് തോന്നും; വിദേശത്ത് ആവശ്യക്കാർ ഏറെ; ഇവിടെ ആർക്കും വേണ്ട; കേരള തീരത്തടിഞ്ഞ അപൂർവമത്സ്യം
വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരയ്ക്കടിഞ്ഞു. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള - എന്നാണിതിനെ അറിയപ്പെടുന്നത്. ചെറിയ രണ്ടു ചിറകുകൾ മാത്രം. വലുപ്പമേറിയ കണ്ണുകൾ, മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകൾ മൂടിയതരത്തിലാണ് ഇവയുടെ ചുണ്ടുകൾ ഉള്ളത്. അതിനാൽ തന്നെ ഇവ ഒന്നിനെയും കടിക്കാറില്ല.
താരതമ്യേന ചെറിയ വായയാണിതിനുള്ളത്. അത് പൂർണമായും അടയ്ക്കാനും കഴിയില്ല. ഉൾക്കടലിലാണ് ഇവകൂടുതലും കാണുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിതോഷ്ണജലത്തിലുമാണ് ഇവയുടെ വാസം. സാധാരണ പെൺ സൂര്യ മത്സ്യങ്ങൾ ഒരേസമയം ലക്ഷകക്ണക്കിന് മുട്ടകൾ ഇടാറുണ്ട്. കേരളം തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഇവയെ ഭക്ഷണത്തിന് ഉപയോഗിക്കാറില്ല. എന്നാൽ ജപ്പാൻ, കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്ട ഭക്ഷണമായി ഇവയെ ഉപയോഗിക്കാറുണ്ട്.