മാസപ്പടിവിവാദം: മകള്‍ക്ക് വേണ്ടി പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: മാസപ്പടിവിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി. നിയമസഭയിലാണ് മാസപ്പടി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും പറഞ്ഞു.

മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

വിഷയത്തില്‍ എന്തിനാണ് ബന്ധുത്വം പറയുന്നതെന്നും ഇത് രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്‍ ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യല്‍ ഓര്‍ഡറിന്റെ പാവനത്വം നല്‍കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങള്‍ പരിശ്രമിച്ചത്. ദേശീയതലത്തില്‍ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷികളായ ബി ജെ പി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായം ഉള്ളവരാണ്. പക്ഷെ വാളയാര്‍ ചുരത്തിനിപ്പുറം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള സഖ്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി എം ആര്‍ എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഈ സെറ്റില്‍മെന്റില്‍ എക്സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്: പിണറായി വിജയന്‍

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന്...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ...

അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത്...

Related Articles

Popular Categories

spot_imgspot_img