കാലടി പാലത്തിൻ്റെ പണികൾ ദ്രുതഗതിയിൽ

കാലടി പാലത്തിൻ്റെ പണികൾ ദ്രുതഗതിയിൽ

കാലടി: ശ്രീ ശങ്കര പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

എംസി റോഡിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് കാലടി.

കാലടിയിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിനാണ് അടിയന്തരമായി കാലടിയിൽ സമാന്തര പാലം നിർമ്മാണം ആരംഭിച്ചത്.

പെരിയാറിനു കുറുകെ നിലവിലുള്ള കാലടി പാലത്തിന് സമാന്തരമായി 455.40 മീറ്റർ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നത് .

30.50 മീറ്റർ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളുമാണുള്ളത്.

10.50 മീറ്റർ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 14 മീറ്റർ ആണ് പാലത്തിന്റെ വീതി.

നിലവിൽ അപ്രോച്ച് റോഡിനോട് ചേർന്നുള്ള പൈലിംഗ് വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

മഴ കാരണം രണ്ട്, മൂന്നു ദിവസം പണി തടസ്സപ്പെട്ടിരുന്നു.

എങ്കിലും പെട്ടെന്ന് തന്നെ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനനുസരിച്ച് പണികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ട്.

ഏപ്രിൽ മാസത്തോട് കൂടി പാലത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി

കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

ഗതാഗതക്കുരുക്കിൽ പെട്ടതോടെ സുരേഷ് ഗോപി കാലടി പാലത്തിൽ ഇറങ്ങി പരിശോധന നടത്തി.

പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി നേരിട്ട് അറിയിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്.

കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

കനത്ത മഴയുണ്ടായിരുന്ന സമയമായതിനാൽ വലിയ ഗതാഗതകുരുക്കാണ് കാലടി പാലത്തിൽ അനുഭവപ്പെട്ടിരുന്നത്.

ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തിൽനിന്നിറങ്ങി പാലം പരിശോധന നടത്തിയത്.

എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുൾപ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.

കാലടി പാലത്തിലെ കുഴികളെപറ്റിയും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാർത്തകൾ വന്നിരുന്നു.

ഗുരുതരമായ അവസ്ഥയാണ് കാലടി പാലത്തിലേതെന്ന് പെരുമ്പാവൂർ കാലടി റൂട്ടിലോടുന്ന ബസ് തൊഴിലാളികളും വ്യക്തമാക്കുന്നു.

20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂർത്തിയാക്കേണ്ടിവരുന്നത്

ഈ റൂട്ടിലോടുന്ന ബസുകളെ ഇത്കാര്യമായി ബാധിച്ചിട്ടുണ്ട്.

പാലത്തിന് വീതി കുറവാണ്. സമാന്തര പാലത്തിന്റെ പണി നടന്നുവരുന്നതേയുള്ളൂ.

English Summary :

Construction of the new bridge parallel to Sree Sankara Bridge is progressing at a rapid pace.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img