താങ്ങി നിർത്താൻ ഒരു തൂണ് പോലുമില്ല; ലോകത്തിനു തന്നെ അത്ഭുതമായ ‘ഡയമണ്ട് ഹാൾ’ എന്ന ഈ നിർമ്മിതി ഇന്ത്യയിലാണ് ! കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്:

താങ്ങി നിർത്താൻ ഒരു തൂണ് പോലുമില്ലാത്ത ഒരു മനോഹരമായ നിർമ്മിതി. അതും നമ്മുടെ രാജ്യത്തുണ്ട്. രാജസ്ഥാനിലെ അബു റോഡിൽ സ്ഥിതി ചെയ്യുന്ന തൂണുകളില്ലാത്ത ‘ഡയമണ്ട് ഹാൾ’ എന്ന വലിയ ഓഡിറ്റോറിയം ആണ് ഇത്. മൂന്നു കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഈ ഹാൾ പൂർത്തിയാക്കിയത് ചീഫ് മെക്കാനിക്കൽ എൻജിനീയർ രമേഷ് കുൻവാറിൻ്റെ കഴിവാണ്. ( construction called ‘Diamond Hall’, which is a wonder to the world, is in India)

3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റേജും 8,988 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളും കൂടിച്ചേരുന്നതാണ് ഈ ഓഡിറ്റോറിയം. തൂണുകളില്ലാതെ പണിത ഈ ഹാൾ കഴിഞ്ഞ 28 വർഷമായി ആള്കുകൾക്ക് അത്ഭുതമാണ്. വിവിധ ഭാഷകളിലായി ഇവിടെ നടക്കുന്ന പരിപാടികൾക്കായി ഇരുവശത്തും രണ്ട് മുറികളുണ്ട്. ആളുകൾക്ക് പ്രോഗ്രാം കാണുന്നതിനായി രണ്ട് വലിയ എൽഇഡികളും സ്ഥാപിച്ചിട്ടുണ്ട്.

1996 -ൽ ആണ് ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയത്തിൻ്റെ ആസ്ഥാനമായ ശാന്തിവനത്തിൽ ഈ ഹാൾ നിർമ്മിച്ചത്. 9 മാസങ്ങൾ മാത്രമാണ് ഇതിൻറെ നിർമ്മാണത്തിനായി എടുത്തത്. ഈ ഹാളിൻ്റെ നീളം 450 അടിയും വീതി 213 അടിയുമാണ്. 25,000 പേർക്ക് ഇരിക്കാവുന്ന ഒരു ലക്ഷം ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. 46 ഗേറ്റുകളും 84 ജനാലകളുമാണ് അകത്തേക്കും പുറത്തേക്കും ഉള്ളത്.

2012 -ൽ ദേശീയ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഹാളായി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഈ ഹാൾ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി മുൻ രാഷ്ട്രപതിമാർ, പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സെലിബ്രിറ്റികൾ എന്നിവർ ഈ ഹാൾ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ

എംപരിവാഹൻ തട്ടിപ്പിന്റെ ‘മാസ്റ്റർ ബ്രെയിൻ’ 16കാരൻ കൊച്ചി: കഴിഞ്ഞ ദിവസം എംപരിവാഹൻ ആപ്പിന്റെ...

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

Related Articles

Popular Categories

spot_imgspot_img