ബ്രസീലിയൻ ലീഗിൽ വെടിവയ്പ്പ്. കളിക്കാരന് പരിക്കേറ്റു. ബ്രസീലിയൻ ലീഗ് രണ്ടാം ഡിവിഷനിലെ 12-ാം റൗണ്ട് മത്സരത്തിന്റെ ഫൈനൽ വിസിലിന് ശേഷ മാണ് സംഭവം. ബ്രസീലിയൻ കളിക്കാരനാണു പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രെമിയോ അനാപൊളിസ് ക്ലബ് അറിയിച്ചിട്ടുണ്ട്. (Conflict in the stadium during the game; The Brazilian goalkeeper was shot in the leg by the police)
ഗ്രെമിയോ അനാപൊളിസ് – സെൻട്രോ എഷ്ത് എന്നീ ടീമുകൾ തമ്മിലായിരുന്നു മത്സരം. മത്സരശേഷമുണ്ടായ സംഘർഷത്തിനിടെ ഗ്രെമിയോ അനാപൊളിസ് ഗോൾ കീപ്പറുടെ കാലിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിവെക്കുകയായിരുന്നു. വേദന സഹിക്കാൻ കഴിയാതെ താരം മെെതാനത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മത്സരശേഷം സംഘർഷം ഉണ്ടാക്കുന്നതും പൊലീസുമായി കളിക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. ഇതിന് പിന്നാലെ പൊലീസ് കളിക്കാരന്റെ കാലിൽ വെടിവയ്ക്കുകയായിരുന്നു.