ഒടുവിൽ സ്ഥിരീകരണം എത്തി. ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 9 യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനും ഉണ്ട്. പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തിയിരുന്നു.