web analytics

രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണവുമായെത്തുന്ന സന്നദ്ധപ്രവർത്തക വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി; ചൂരൽമലയിൽ പ്രതിഷേധം

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൂരൽമലയിൽ മന്ത്രിമാർക്കെതിരെ രക്ഷാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി. (Complaints that volunteer vehicles with food are not allowed to pass)

ദുരന്തമുഖത്ത് നിരവധി രക്ഷാപ്രവർത്തകരും നാട്ടുകാരും ഉള്ളതിനാൽ സന്നദ്ധപ്രവർത്തകരടക്കം കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവർക്ക് ആശ്വാസം. ഇതിനൊപ്പം ജില്ലാ ഭരണകൂടവും ഭക്ഷണമടക്കം എത്തിക്കുന്നുണ്ട്.

ഭക്ഷണവുമായി ജില്ലാ ഭരണകൂടത്തിന്റെ വാഹനം മാത്രമാണ് ഇവിടേക്ക് എത്തുന്നത്. ആംബുലൻസ് പോകുന്നതിന് തടസമവാതിരിക്കാനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരുന്നതിന് തടസം ഉണ്ടാവരുതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

അതേസമയം, രക്ഷാപ്രവർത്തകരുടെ പരാതിയും പ്രതിഷേധവും ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണസാമഗ്രഹികൾ കൊണ്ടുവരുന്ന വാഹനങ്ങൾ കടത്തിവിടാൻ നിർദേശം നൽകിയതായി മന്ത്രി വി. അബ്ദുർറഹ്‌മാൻ അറിയിച്ചു.

സൈനികരുടേത് അടക്കമുള്ള വലിയ വാഹനങ്ങളും ആംബുലൻസുകളും വരേണ്ട സാഹചര്യം മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അധികൃതർ പറയുന്നു. അതേസമയം, മുണ്ടക്കൈയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട്...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

Related Articles

Popular Categories

spot_imgspot_img