അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി.Complaint to Chief Minister and DGP seeking investigation into Nilambur MLA PV Anwar’s allegations.

സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. എഡിജിപി എം ആർ അജിത്ത് കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുള്ളത്.

അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും പരാതിയിലുണ്ട്. നേരത്തെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു എഡിജിപി എം ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ രം​ഗത്തെത്തിയത്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്ത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത്കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്.

പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു. എസ്പിയുമായുള്ള ഫോൺ കോൾ ചോർത്തിയത് ​ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുകയാണ്. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത്ത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാൽ ഇരുവരും ഉത്തരവാ​ദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി.

പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു. പരാമർശത്തിന് പിന്നാലെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്.

കേരളത്തിലുള്ളത് വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിൽ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു.

മുഖ്യന്റെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎൽഎ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ആക്ഷേപങ്ങളും ആരോപണങ്ങളും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണം സർക്കാരിന്റെ അഭിപ്രായമല്ലെന്നും പി വി അൻവറിന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ കസ്റ്റഡി മരണത്തെ കുറിച്ചുള്ള ആരോപണത്തെ തള്ളിയ മന്ത്രി, പി വി അൻവറിന്റേത് അവസാന വാക്കല്ലെന്നും

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് 'കൊച്ചി ബ്രാഞ്ച്'..! കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന...

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ: UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന്...

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി വാഷിങ്ടൻ:  ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

കേരള തീരത്ത് കടലാക്രമണ സാധ്യത

കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ...

Related Articles

Popular Categories

spot_imgspot_img