തൃശൂരിൽ യുവാവ് ജീവനൊടുക്കിയത് മൈക്രോഫിനാൻസ് സംഘത്തിന്റെ ഭീഷണിയെത്തുടർന്നെന്നു പരാതി. തൃശൂർ വിയ്യൂർ സ്വദേശി രതീഷ് (42) ആണ് തൂങ്ങിമരിച്ചത്.
വീട്ടില്‍ നേരിട്ടെത്തിയും ഫോണിലൂടെയും രതീഷിനെ ഫിനാൻസ് സംഘം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേ തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. Complaint that youth committed suicide in Thrissur due to threats from microfinance group
കടത്തെക്കുറിച്ച് ബന്ധുക്കളോട് രതീഷ് പറഞ്ഞിരുന്നു. എട്ടുലക്ഷം രൂപയാണ് രതീഷ് മൈക്രോഫിനാൻസ് സംഘത്തിൽനിന്ന് വായ്പയെടുത്തിരുന്നത്. ഇതിൽ 6 ലക്ഷം രൂപ ഉടൻ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് രതീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവും മുടങ്ങിയതോടെ വാഹനത്തിന്റെ ടെസ്റ്റും നടത്താനാകാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് രതീഷ് ജീവനൊടുക്കിയതെന്നു കുടുംബം ആരോപിക്കുന്നു.