മാനന്തവാടി: ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്ന് പരാതി. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം കാർഡ് കിട്ടിയത്.(Complaint that the SIM card was found in the salad served with biryani)
സാലഡിൽ എങ്ങനെയാണ് സിം കാർഡ് അകപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. അതേസമയം ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ ലഭിക്കുന്നത് വർധിച്ചു വരികയാണ്. ദിവസങ്ങൾക്ക് മുൻപ് ഹോട്ടലിലെ ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത പഴുതാര ലഭിച്ചിരുന്നു.
തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടുകയും ചെയ്തിരുന്നു.