web analytics

വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവർ സ്വർണ വ്യാപാരിയെ ഇടിച്ചു വീഴ്ത്തി; കത്തിമുനയിൽ നിർത്തി, കവർന്നത് ഒന്നേമുക്കാൽ കിലോ സ്വർണം

കോഴിക്കോട്: സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് കാർഇടിച്ചു വീഴ്ത്തിയ ശേഷം സ്വർണം കവർന്നത്.

രാത്രി 10.30 ന് കൊടുവള്ളി മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്. ആഭരണ നിർമാണശാലയിൽ നിന്ന് തന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. തുടർന്ന് പിന്തുടർന്നെത്തിയ കാറിലെത്തിയ സംഘം ബൈജുവിന്റെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി.

കത്തികാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണം കവർന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു മൊഴി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും...

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന ടിക്കറ്റ് നിരക്കിൽ വൻ കൊള്ളയോ?

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന...

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം...

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും തിരുവനന്തപുരം: സി.ബി.എസ്.ഇ...

ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

കൊച്ചി: ലോകത്തിന്റെ പാപഭാരങ്ങൾ സ്വന്തം തോളിലേറ്റി ഗാഗുൽത്താ മലയിലെ കുരിശിൽ ക്രിസ്തു...

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നടത്തിയ...

Related Articles

Popular Categories

spot_imgspot_img