കണ്ണൂര്‍: കണ്ണൂരിൽ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചെന്ന് പരാതി. കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം നടന്നത്.
ഡിസിസി അംഗം പ്രഭാകരൻ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മർദിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിട്ടുണ്ട്.
മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം വഴിക്കടവിലാണ് സംഭവം. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.
പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നെടുമുടിയുടെ കാലിനുൾപ്പെടെ പരിക്കേറ്റതായാണ് വിവരം. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.