എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി
തൃശൂർ: പതിനാറുകാരനെ പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി. തൃശൂർ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്‌ണുവിനാണ് മർദ്ദനമേറ്റത്.(Complaint that 16-year-old was brutally beaten by the police)
ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലായിരുന്നു പോലീസ് മർദിച്ചത്. ഇതേ തുടർന്ന് നെഞ്ചുവേദനയും പുറംവേദനയും മൂലം ജിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം പരാതി നൽകി.