യാ​ത്ര​ക്കാ​രി​യെ മു​ടി​യി​ല്‍ ചു​റ്റി പി​ടി​ച്ച് ക​റ​ക്കി താ​ഴെ​യി​ട്ടു; കോട്ടയത്ത് മ​ദ്യ​പി​ച്ച് ലക്കുകെട്ട യുവതിയുടെ അഴിഞ്ഞാട്ടം

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ലക്കുകെട്ട് ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇന്നലെ വൈ​കു​ന്നേ​രം വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​ലാ സ്വ​ദേ​ശി​നി ബി​ന്ദു വേ​ലു​വി​നെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും പു​ഞ്ച​വ​യ​ലി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലാ​ണ് മദ്യലഹരിയിൽ ബി​ന്ദു അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ വ​ച്ച് സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ ബി​ന്ദു പി​ന്നീ​ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ബ​സ് പ​തി​നാ​ലാം മൈ​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ബി​ന്ദു​വി​നെ ബ​ല​മാ​യി ഇ​റ​ക്കി വി​ടുകയായിരുന്നു. ഇ​തി​നി​ട്ടെ ഒ​രു യാ​ത്ര​ക്കാ​രി​യെ മു​ടി​യി​ല്‍ ചു​റ്റി പി​ടി​ച്ച് ക​റ​ക്കി താ​ഴെ​യി​ട്ടു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ടുകയായിരുന്നു. നാട്ടുകാർ ഏ​റെ പ​ണി​പ്പെ​ട്ടാണ് യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ച്ച് ബ​സി​ലേ​ക്ക് ക​യ​റ്റിവിട്ടത്.

തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ബി​ന്ദു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ യു​വ​തി മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് അറിയിച്ചു. പി​ന്നീ​ട് ബ​ന്ധു​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം യു​വ​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

മ​ര്‍​ദ​ന​മേ​റ്റ​വ​ര്‍ പ​രാ​തി​യു​മാ​യി എത്തിയാൽ​ല്‍ ബി​ന്ദു​വി​നെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​മെ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട്...

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു, ഇപ്പോൾ താമസം വൃന്ദാവനത്തിലാണ്..മീരയായി മാറിയ നഴ്സിന്റെ കഥ

ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ...

മൂന്നാറിൽ വഴക്കിനിടെ ഭാര്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

മൂന്നാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

Related Articles

Popular Categories

spot_imgspot_img