web analytics

തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ചേർത്തത് ഒമ്പത് കള്ളവോട്ടുകൾ!

തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ചേർത്തത് ഒമ്പത് കള്ളവോട്ടുകൾ!

തൃശൂർ: തൃശ്ശൂരിലെ ഫ്ലാറ്റിൽ ഒമ്പത് വോട്ടുകൾ കള്ളവോട്ട് ചേർത്തുവെന്ന് പരാതി. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ആണ് സംഭവം. അപ്പാർട്ട്മെന്റിലെ നാല് സി എന്ന ഫ്ലാറ്റിലാണ് ക്രമക്കേട് നടന്നത്.

നാലുവർഷമായി പ്രസന്നയെന്ന സ്ത്രീ ഈ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. പക്ഷേ ഒമ്പത് വോട്ടുകൾ ഉള്ളതായി അവർക്ക് അറിവില്ല. അവരുടെ മേൽവിലാസത്തിൽ ലിസ്റ്റിലുള്ള ഒമ്പതുപേരെ അറിയില്ലെന്നും പ്രസന്ന പറഞ്ഞു.

വോട്ട് ചേർത്തവരിൽ തങ്ങളെ അറിയുന്നവർ അല്ലെന്നും ഇവർ ആരും തന്റെ ബന്ധുക്കൾ അല്ലെന്നും വീട്ടമ്മ പറയുന്നു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നും ആരോപണമുണ്ട്.

ഈ ഫ്‌ളാറ്റിൽ പ്രസന്ന നാല് വർഷമായി വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രസന്നയോ ഫ്‌ളാറ്റിന്റെ ഉടമസ്ഥനോ അറിയുന്നവരല്ല വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്ന പേരുകൾ എന്നാണ് കണ്ടെത്തൽ.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി മണ്ഡലത്തിലില്ലാത്തവരെ കൊണ്ട് വന്ന് ചേര്‍ത്തെന്ന ആരോപണം എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നതിനിടയിലാണ് പൂങ്കുന്നത്ത് കള്ളവോട്ട് പരാതി ഉയർന്നു വന്നത്.

വോട്ടർ പട്ടികയിൽ‌ ചേർത്തവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫ്‌ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതാക്കൾ‌ ആരോപിച്ചു.

ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി എസ് സുനിൽ കുമാർ പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച് നേരത്തെ പരാതി കൊടുത്തിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍; നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് രാഹുലിന് നോട്ടീസ് അയച്ചത്.

രാഹുല്‍ ഗാന്ധി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ല. രാഹുല്‍ കാണിച്ചത് ഏത് രേഖ ആണെന്നും കമ്മിഷന്‍ ചോദിച്ചു. സത്യവാങ്മൂലത്തോടൊപ്പം ഇത് നല്‍കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന് എന്ത് തെളിവ്? അന്വേഷണം നടത്തിയപ്പോൾ ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുൻ റാണി അറിയിച്ചു.

അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നോട്ടിസ് അയച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു.

Summary: Complaint in Thrissur over alleged bogus voting with nine fake entries linked to a flat in Poongunnam’s Capital Village apartment. Resident Prasanna claims she has lived there for four years but does not know the nine people registered under her address.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം

സൗദിയിൽ വിസിറ്റ് വിസ നീട്ടൽ തുടങ്ങി; അബ്ഷിർ വഴി അപേക്ഷിക്കാം റിയാദ്: മേഖലയിലെ...

Related Articles

Popular Categories

spot_imgspot_img