web analytics

കൊല്ലത്ത് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി: പ്രതിഷേധം

ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി.

ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് കുട്ടിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

ഡിസംബർ 11-ന് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

കുട്ടിക്ക് പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റതായും ബാത്ത്‌റൂമിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. കുളിപ്പിക്കുന്നതിനിടെയാണ് പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മർദ്ദനമേറ്റ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയതായും, വിഷയത്തിൽ ഒത്തുതീർപ്പിന് സ്കൂൾ അധികൃതർ ശ്രമിച്ചെങ്കിലും അത് അംഗീകരിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Related Articles

Popular Categories

spot_imgspot_img