web analytics

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് പരതിയിൽ പറയുന്നത്.

ടി സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10ന് ആണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.

ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചതായും എൽഡിഎഫ് പരാതിയിൽ ഉണ്ട്.

ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാർഥി നടത്തിയതെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു റിയാദ്: സൗദി...

Related Articles

Popular Categories

spot_imgspot_img