ആലപ്പുഴ: ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതിയുമായി കുടുംബം. പ്രസവ സമയത്ത് കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായാണ് പരാതി. ഡോക്ടർ പുഷ്പക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.(Complaint against Alappuzha Women and Child Hospital)
പ്രസവ സമയത്ത് കുഞ്ഞിനെ വാക്വം ഡെലിവെറിയിലൂടെയാണ് പുറത്തെടുത്തത്. ഹൈറിസ്‌ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഡിസ്ചാർജ് സമ്മറിയിൽ പറയുന്നില്ലെന്നും കുടുംബം ആരോപിച്ചു.
പ്രസവം കഴിഞ്ഞ് പകുതി സ്റ്റിച്ചിട്ട് ഡോക്ടർമാർ വീട്ടിൽ പോയെന്നും കുടുംബം പറയുന്നു. കുഞ്ഞിന്റെ കൈ പൊക്കാൻ നേരത്ത് കുഞ്ഞിന് വേദനയാണെന്നും മൂന്നു മാസം വരെ നോക്കാമെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും കുടുംബം കൂട്ടിച്ചേർത്തു.