കെഎസ്ആർടിസി എന്നും വിവാദങ്ങളുടെ നടുവിലാണ്. അടുത്തിടെയായി അനേകം അനേകം സംഭവങ്ങളാണ് അതിന് സാക്ഷിയായി ഉണ്ടായത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. റോഡിൽ വച്ച് കെഎസ്ആർടിസി തട്ടിയിട്ട് നിർത്താതെ പോയതിനെക്കുറിച്ച് ഒരാൾ എഴുതിയ കമന്റും അതിന് കെഎസ്ആർടിസി നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുമാണ് മറുപടി വന്നിരിക്കുന്നത്. കാറിന്റെ കണ്ണാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചിട്ട് നിർത്താതെ പോയതിനെക്കുറിച്ച് ഫാസിൽ എന്നയാളാണ് കമന്റ് എഴുതിയത്. റോഡ് ആകുമ്പോൾ അപകടം സ്വാഭാവികം ആണെന്നും എന്നാൽ ഇടിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരം ആണെന്നും ആണ് ഫാസിൽ എഴുതിയത്. ഇതിന് കെഎസ്ആർടിസിയുടെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. ‘അതെ അത് ചെറ്റത്തരം തന്നെയാണ്’ എന്നായിരുന്നു കെഎസ്ആർടിസിയുടെ മറുപടി. ഇത് സമൂഹം മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
കമന്റ് ഇങ്ങനെ:
കെ എസ് ആർ ടി സി ജീവനക്കാരോട് ജനങ്ങൾക്കും ചിലത് പറയാനുണ്ട്.. ഇന്ന് (29-05-2024) ഉച്ചക്ക് ശേഷം കോഴിക്കോട് വെച്ച് കാറിന്റെ മിറർ ഇടിച്ചിട്ട് ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആണ് KL15 AO619 എന്ന ബസ് നിർത്താതെ പോയത്.. ജനങൾക്ക് ഉപകാരം ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല ഇങ്ങെനെ ഉപദ്രവിക്കാതെ നിന്നാൽ തന്നെ വല്ല്യ ഉപകാരം. റോഡ് ആകുമ്പോൾ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികം.. പക്ഷെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരം തന്നെ ആണ്…’ ഈ കമന്റിനാണ് ‘അതെ അത് ചെറ്റത്തരം തന്നെയാണ് എന്ന് KSRTC മറുപടി നല്കിയിരിക്കുന്നത്.
Read also: ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് എവിടെയൊക്കെ ?? മുന്നറിയിപ്പ് നൽകി കേരള പോലീസ്