വർണ്ണാഭമായി യുകെയിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുക്തമായി നടത്തിയ വിഷു ആഘോഷം

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുക്തമായി നടത്തിയ വിഷു ആഘോഷം വർണ്ണാഭമായി. കെന്റിലെ റോചെസ്റ്റർ എന്ന സ്ഥലത്തുള്ള അമ്പലത്തിൽ വച്ചാണ് വിഷു ആഘോഷിച്ചത്.

വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങൾക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി.

വിഷു ആഘോഷങ്ങൾക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.

അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിലെ വൈരാഗ്യം: ആലപ്പുഴയിൽ യുവതിക്ക് ക്രൂരമർദ്ദനം: ഹെൽമറ്റു കൊണ്ട് തലയ്ക്കടിച്ചു, വലിച്ചിഴച്ചു

ആലപ്പുഴയിൽ ജോലി ചെയ്ത 5 മാസത്തെ ശമ്പള കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. കരുവാറ്റ സ്വദേശിയായ രഞ്ജി മോൾ (37)ക്കാണ് മർദ്ദനമേറ്റത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ വീട്ടമ്മയെ അവർ ജോലിചെയ്യുന്ന ബേക്കറിയിൽ നിന്ന് പുറത്തേക്കു വിളിച്ചിറക്കിയശേഷം ക്രൂരമായി മർദ്ദിച്ച് അവശയാക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവർ ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

ചെല്ലപ്പന്റെ മകളുടെ വീട്ടിൽ ഒന്നരവർഷം രഞ്ജിമോൾ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയിൽ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോൾ ആരോപിക്കുന്നത്.

ബേക്കറിയിലെത്തിയ പ്രതികൾ ചേർന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി വലിച്ചിഴച്ച് മർദ്ദിക്കുകയും ആയിരുന്നു . കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു മർദിച്ചു.

മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

വീണ്ടും ഭാരതാംബ വിവാദം

വീണ്ടും ഭാരതാംബ വിവാദം തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ...

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകൾ 15...

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ IDUKKI: ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും...

UK:ടാക്സി ലൈസൻസ് നിയമങ്ങളില്‍ നിർണ്ണായകമാറ്റം

UK:ടാക്സി ലൈസൻസ് നിയമങ്ങളില്‍ നിർണ്ണായകമാറ്റം LONDON: യുകെയിൽ ടാക്സി ലൈസന്‍സിംഗ് നിയമങ്ങളില്‍ നിർണ്ണായക...

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ...

വീണ്ടും ജീവനെടുത്ത് കാട്ടാന

വീണ്ടും ജീവനെടുത്ത് കാട്ടാന പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

Related Articles

Popular Categories

spot_imgspot_img