തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്‌സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പിതാവ്: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ: ശോഭ വള്ള്യാട്. സഹോദരി: ദേവിക.
ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം : സംഭവം കോട്ടയം നാട്ടകത്ത്
കോട്ടയം നാട്ടകത്ത് ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്ക്. ലോറിയുടെ മുന്നിലേയ്ക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകും അപകട കാരണമെന്നാണ് വിവരം.
നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ചത് ഒരു മലയാളിയും രണ്ട് തമിഴ്നാട്ടുകാരുമാണെന്നാണ് വിവരം. ജീപ്പിന്‍റെ മുന്‍വശത്ത് ഇരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി.