web analytics

ചിങ്ങം പിറന്നാൽ വെളിച്ചെണ്ണ വില തിളയ്ക്കും..!

ചിങ്ങം പിറന്നാൽ വെളിച്ചെണ്ണ വില തിളയ്ക്കും

തേങ്ങ വില വർധനവിനൊപ്പം കുതിച്ചു കയറിയ ഒന്നാണ് വെളിച്ചെണ്ണ വില. 530 രൂപവരെയാണ് ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്തെ വിപണിയിൽ വില.

എന്നാൽ നിലവിൽ ചെലവ് കുറഞ്ഞു നിൽക്കുന്നതിനാലാണ് വില 500 ന്റെ ചുറ്റുവട്ടത്ത് നിൽക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ചിങ്ങം കഴിഞ്ഞാൽ ഓണവിപണിയിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ വർധിക്കുകയും വില ഉയരുകയും ചെയ്യും.

വെളിച്ചെണ്ണ വില അനിയന്ത്രിതമായി കൂടാൻ ഇടയാക്കിയ കാരണങ്ങളിലൊന്ന് പൂഴ്ത്തിവെപ്പാണ്. തമിഴ്നാട്ടിലെ വൻ കിടമില്ലുടമകളും കേരളത്തിലെ വിപണിയെ നിയന്ത്രിക്കുന്ന ലോബിയുമാണ് വെളിച്ചെണ്ണ പൂഴ്ത്തിവെക്കുന്നതിന് പിന്നിൽ.

നാഫെഡ് കുറഞ്ഞ നിരക്കിൽ കൊപ്ര ലഭ്യമാക്കിയെങ്കിലും മില്ലുകൾ കൊപ്ര വാങ്ങിക്കൂട്ടി ഉത്പാദിപ്പിച്ച എണ്ണയും ഓണ വിപണി ലക്ഷ്യമിട്ട് പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഓണക്കാലത്ത് 600 രൂപയായി വെളിച്ചെണ്ണ വില ഉയരുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിൽ വെളിച്ചെണ്ണ വില കുതിച്ചെങ്കിലും തമിഴ്നാട്ടിൽ വില നിലവിൽ 380 രൂപയാണ് വില. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കൊപ്രാസംഭരിച്ച് വെളിച്ചെണ്ണ തയ്യാറാക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുപ്പൂരിലെ കങ്കായം.

കേരളത്തിലെ പല എണ്ണക്കമ്പനികളും കങ്കായത്തുനിന്ന് വെളിച്ചെണ്ണ വാങ്ങി ടാങ്ക റുകളിലെത്തിച്ച് പായ്ക്കുചെയ്ത് ലേബൽചെയ്ത് വിൽക്കുകയാണ്. കങ്കായത്തെ വിലയെക്കാൾ ലിറ്ററിന് 65 രൂപവരെ കൂട്ടിയാണ് ഇവിടെ ചില്ലറവിൽപ്പന.

വില്പന കുറഞ്ഞതിനാലാണ് അമിതവിലയിലേക്ക് പോകാൻ കമ്പനികൾ മടിക്കുന്നത്. വെളിച്ചെണ്ണ വില വർധിച്ചതോടെ പകരം ഉത്പന്നം എന്ന നിലയിൽ പാമോയിലിനും ചെലവേറിയിട്ടുണ്ട്.

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അമിതലാഭം നേടാൻ ചിലർ തിരിമറികൾക്ക് തയ്യാറാവുന്നുവെന്ന് സൂചന.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകാത്ത കെർനൽ ഓയിൽ കുത്തിനിറച്ചു വെളിച്ചെണ്ണയായി വിറ്റഴിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംശയം.

എണ്ണപ്പനയുടെ കുരുവിൽ നിന്നാണ് കെർനൽ ഓയിൽ നിർമ്മിക്കുന്നത്, ഇതിന്റെ ശരാശരി വില ലിറ്ററിന് 150 രൂപയാണ്. ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന പരിശോധനകൾ ആവശ്യമാണ്.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

ഇപ്പോൾ വിപണിയിലെ വെളിച്ചെണ്ണയുടെ വില ലിറ്ററിന് 500 രൂപ കടന്നിരിക്കുകയാണ്. കേരഫെഡ് ഉത്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ ലിറ്ററിന് 529 രൂപയായി ഉയർന്നിരിക്കുകയാണ്.

ഇന്നലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ നാലാമത്തെ വില വർധനവാണ് ഇത്.

മറ്റ് പ്രമുഖ ബ്രാൻഡുകളുടെ വിലയും 550 രൂപ കടന്നിട്ടുണ്ട്. നാടൻ വെളിച്ചെണ്ണയുടെ വിലയിലും വർധനവുണ്ടായി. വില വർധനയ്ക്ക് പ്രധാനമായും കൊപ്രയുടെ വില ഉയർന്നതാണ് കാരണമെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ വ്യക്തമാക്കുന്നു.

കേരളം, തമിഴ്നാട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ തേങ്ങ ഉത്പാദനത്തിൽ ഉണ്ടായ കുറവും, കേരളത്തിലെ നാളികേര ഇറക്കുമതിയിൽ സംഭവിച്ച ഇടിവുമാണ് വില ഉയരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില, എന്നാൽ ഇപ്പോൾ അത് 100 രൂപയിലേക്ക് കടക്കുകയാണ്. വെളിച്ചെണ്ണ വില ഉയർന്നതോടെ കുടുംബബഡ്ജറ്റിലും ഹോട്ടൽ വ്യവസായത്തിലും വലിയ ആഘാതം സംഭവിച്ചിട്ടുണ്ട്.

ചില ഹോട്ടലുകൾ പാചകത്തിനായി പാമോയിലിലേക്കാണ് മാറുന്നത്. വില വർധിച്ചതിനൊപ്പം തന്നെ വ്യാജ വെളിച്ചെണ്ണ മാർക്കറ്റിൽ എത്തുന്നുവെന്ന ആശങ്കയും ഉയരുകയാണ്.

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുകയാണ്.

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മേരി അപകടനില തരണം ചെയ്തിട്ടുണ്ട്.

ആക്രമണം നടത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത വില്യംസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു.

അയല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വില്യം – മേരിക്കുട്ടി ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവാവിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Summary:
The price of coconut oil has surged along with the increase in coconut prices, reaching up to ₹530 in Kerala markets for pure coconut oil. However, traders note that the price is currently hovering around ₹500 due to reduced production costs.



spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img