സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ചു; കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ രവീന്ദ്രൻ ആശുപത്രിയിൽ; പരിക്ക് ഗുരുതരം
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ നിന്നുവന്ന കാർ ഇടിച്ചതിനെ തുടർന്നാണ് അപകടം.
തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിലെത്തി കെ. രവീന്ദ്രനെ സന്ദർശിച്ചു.
2025 മാർച്ചിലാണ് കെ. രവീന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് ഇദ്ദേഹം.
ഇതുകൂടാതെ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
English Summary
Cochin Devaswom Board President K. Ravindran was seriously injured in a road accident in Thrissur after a car hit his scooter from behind. He is currently undergoing treatment at a private hospital and will undergo surgery for a severe shoulder injury. CPM state secretary M.V. Govindan visited him at the hospital. Ravindran assumed office as Devaswom Board President in March 2025 and holds several key positions within CPM and allied bodies.
cochin-devaswom-board-president-k-ravindran-road-accident-thrissur
Thrissur News, K Ravindran, Cochin Devaswom Board, Road Accident, CPM Kerala, Kerala Political News, Hospital News









