കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി. ഷൈൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും വെറുതെവിട്ടു. എറണാകുളം സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു നടനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

2015 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. തുടർന്ന് 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലത്ത് യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ...

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി....

തനിക്കൊണം കാട്ടി ചൈന, മറുപടി നൽകാൻ ഇന്ത്യ

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ...

ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായവരും ശക്തമായ തിരിച്ചടി നേരിടും; മൻകീബാത്തിൽ പ്രധാനമന്ത്രി

ദില്ലി: മൻകീബാത്തിൽ പഹൽ ഗാമിലെ ഭീകരാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും...

Other news

മൈദക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ; ഒന്നും രണ്ടുമല്ല അരക്കോടിയുടെ; കയ്യോടെ പൊക്കി പോലീസ്

തൃശൂർ: മം​ഗലാപുരത്ത് നിന്നും കേരളത്തിലേക്ക് വൻതോതിൽ നിരോധിതപുകയില ഉത്പന്നങ്ങൾ കടത്തവെ പോലീസും...

പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം

ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായി; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ്...

ഓഫായ സ്കൂട്ടർ വീണ്ടും സ്റ്റാർട്ട് ആക്കുന്നതിനിടെ തീപിടുത്തം: കോഴിക്കോട് യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. കൂരാച്ചുണ്ട്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് ജേതാവ്...

Related Articles

Popular Categories

spot_imgspot_img