web analytics

സഹതാരം സ്വർണവും പണവും മോഷ്ടിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പരാതിയിൽ കേസ്

ഉത്തർപ്രദേശ്: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ നൽകിയ മോഷണ പരാതിയിൽ സഹതാരത്തിനെതിരെ പോലീസ് കേസെടുത്തു. യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷി ഗോയലിനെതിരെയാണ് നടപടി.

ആഭരണങ്ങളും പണവുമടക്കം 25 ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചെന്നാണ് ദീപ്തിയുടെ പരാതി. ആ​ഗ്രയിലെ സാദർ ഏരിയയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദീപ്തി കവർച്ച നടത്തിയതെന്നാണ് ആരോപണം.

ഭവനഭേദനം, മോഷണം, ക്രിമിനൽ വിശ്വാസ വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആരുഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുപി പൊലീസിലെ ഡിഎസ്പിയായ ദീപിതി ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്ക്വാഡിലെ അംഗമാണ്.

നിലവിൽ ബെം​ഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിലാണ് ദീപ്തിയുള്ളത്. താരത്തിന് വേണ്ടി സഹോദരൻ സുമിത്താണ് പരാതി നൽകിയത്. ആരുഷിയോട് പണം മടക്കി നൽകാൻ ദീപിത് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇത് നിരാകരിച്ചെന്ന് സുമിത് പറയുന്നു.

ഒരേ ടീമിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ആരുഷിയും അവരുടെ മാതാപിതാക്കളും ദീപിതി ശർമയെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ തുടങ്ങി.

സാമ്പത്തിക പരാധീനതയും കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ചൂഷണം നടത്തിയിരുന്നത്. എന്നാൽ സംഭവത്തിൽ ആരുഷി ഇതുവരെ പ്രതികരച്ചിട്ടില്ലെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

Related Articles

Popular Categories

spot_imgspot_img