web analytics

ഹോളി ആഘോഷത്തിനിടെ സംഘർഷം; ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന് ​ഗുരുതര പരുക്ക്

തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരുക്കേറ്റു.

തൃശൂർ കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷമാണ് അക്രമത്തിൽ കലാശിച്ചത്.

വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദനാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് പരുക്കേറ്റത്.

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാൽ, രമണൻ എന്നിവരെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

ആക്രമണത്തിനിരയായ പ്രഹ്ലാദനൊപ്പം താമസിക്കുന്നവരാണ് ഇരുവരും. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അന്യസംസ്ഥാന തൊഴിലാളികൾ പരസ്യമായി ഏറ്റുമുട്ടിയത്.

വാടക ക്വാട്ടേഴ്സിൽ നടന്ന ഇവരുടെ ഹോളി ആഘോഷം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.

സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്.

ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി; ‘കളിയാട്ട’ത്തിലൂടെ സിനിമയിൽ സജീവമായ കരുത്തുറ്റ നടൻ

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി പ്രശസ്ത നടനും...

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ഇറാന്റെ നാവിക കമാൻഡറെ വധിച്ചെന്ന് ഇസ്രായേൽ

യുഎഇ: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി പടർത്തി വീണ്ടും അതിശക്തമായ മിസൈൽ ആക്രമണം....

സുധിയും മിനിയും ഇന്നും മലയാളിമനസ്സുകളിൽ! 29 വർഷങ്ങൾക്ക് ശേഷം ഫാസിലിനൊപ്പം ആ പഴയ ‘ചോക്ലേറ്റ് ഹീറോ’;വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രപുസ്തകത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് 'അനിയത്തിപ്രാവ്'. ഒരു...

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ് കണ്ടെത്തിയത് സത്യം

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ്...

Related Articles

Popular Categories

spot_imgspot_img