മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്
കൊല്ലം: ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് ആക്രമണം നടന്നത്. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്.(Clash in Kollam; Three people were attacked)
തടി കയറ്റുന്ന ജോലിക്കിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു. വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരും തമ്മിലായിരുന്നു തർക്കം നടന്നത്. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെട്ടേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണം നടത്തിയത് ആരെന്ന് കണ്ടെത്താനായിട്ടില്ല.