എസ്ബിഐയിൽ 2600 ഒഴിവുകള്‍

എസ്ബിഐയിൽ 2600 ഒഴിവുകള്‍

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളിലായി ആകെ 2,600 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ജൂണ്‍ 30 വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്കാണ് അവസരം.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ഓണ്‍ലൈന്‍ പരീക്ഷ, തുടര്‍ന്ന് സ്‌ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവ ഉണ്ടാകും.

ശമ്പളം: 48,480 രൂപയാണ് തുടക്കത്തില്‍ അടിസ്ഥാനശമ്പളം ലഭിക്കുക.

അപേക്ഷാ ഫീസ്

  1. ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്: 750 രൂപ
  2. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി: ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

തിരഞ്ഞെടുപ്പ് പ്രക്രിയ

  1. ഓണ്‍ലൈന്‍ പരീക്ഷ
  2. സ്‌ക്രീനിംഗ്
  3. അഭിമുഖം
  4. പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ

അപേക്ഷിക്കേണ്ട വിധം

എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സാധുവായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

ആവശ്യമായ എല്ലാ വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍ ശ്രദ്ധാപൂർവം പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.

ഫോം അവലോകനം ചെയ്ത് സമര്‍പ്പിക്കുക.

ഭാവിയിലെ ഉപയോഗത്തിനായി പിഡിഎഫ് സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.

ഹെല്‍പ്പ് ഡെസ്‌ക്

അപേക്ഷാ സമർപ്പിക്കുന്നതിനുള്ള പ്രക്രിയയുമായോ സാങ്കേതിക പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ 022-22820427 എന്ന നമ്പറില്‍ (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ) ബന്ധപ്പെടുകയോ cgrs.ibps.in സന്ദര്‍ശിക്കുകയോ ചെയ്യുക.

കൂടാതെ യോഗ്യതയും അപേക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ എസ്ബിഐ നിര്‍ദേശമുണ്ട്.

ബിജെപി നേതാവിനെതിരെ പരാതി

പാലക്കാട്: ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശത്തിലാണ് പരാതി നൽകിയത്.

ശിവരാജിനെതിരെ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി, കടുത്ത ശിക്ഷാ നല്‍കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സിവി സതീഷാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിൻ്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പാലക്കാട്ടെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജൻ വിവാദ പരാമര്‍ശം നടത്തിയത്.

ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ആയിരുന്നു ശിവരാജന്‍ പറഞ്ഞത്. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം.

കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ആണ് ശിവരാജന്‍ പറഞ്ഞത്. മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു.

Summary : State Bank of India (SBI) has invited applications for 2,600 vacancies for Circle Based Officers (CBO) across various circles in India. Eligible candidates can apply online through the official SBI website.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img